Breaking News

Trending right now:
Description
 
Nov 30, 2015

നൂറുകോടി രൂപ മുതല്‍മുടക്കില്‍ ചടയമംഗലത്ത്‌ ജഢായു നേച്ചര്‍ പാര്‍ക്ക്‌ തുടങ്ങുന്നു

അഡൈ്വഞ്ചര്‍ സോണ്‍ ജനുവരിയില്‍ തുടങ്ങും
image തിരുവനന്തപുരം: ജഢായു നേച്ചര്‍ പാര്‍ക്ക്‌ കേരള ടൂറിസം രംഗത്ത്‌ പുതിയ നാഴിക്കല്ലുകള്‍ തീര്‍ക്കുന്നു. കൊല്ലം ജില്ലയിലെ ചടയമംഗലത്ത്‌ 65 ഏക്കര്‍ സ്ഥലത്താണ്‌ ബിഒടി മാതൃകയില്‍ കേരളത്തിലെ ടൂറിസം രംഗത്ത്‌ ആദ്യമായി പൊതു-സ്വകാര്യ പങ്കാളിത്തവുമായി ജഢായു നേച്ചര്‍ പാര്‍ക്ക്‌. 70 അടി ഉയരമുള്ള ലോകത്തിലെ ഏറ്റവും വലിപ്പമേറിയ പക്ഷിപ്രതിമ ഈ പാര്‍ക്കിലാണ്‌ സ്ഥാപിക്കുന്നത്‌. 6ഡി തീയേറ്റര്‍, ഡിജിറ്റര്‍ മ്യൂസിയം, അഡൈ്വഞ്ചര്‍ സോണ്‍, ലോക നിലവാരത്തിലുള്ള ആയൂര്‍വേദ, സിദ്ധ കേവ്‌ റിസോര്‍ട്ട്‌ എന്നിവ ഇവിടെയുണ്ടായിരിക്കും. കേരളത്തിലെ ആദ്യത്തെ കേബിള്‍ കാറും ജഢായു പാര്‍ക്കിലാണ്‌. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ദുബായി കോര്‍പ്പറേഷന്‍ ഫോര്‍ ടൂറിസം ആന്‍ഡ്‌ കൊമേഴ്‌സ്‌ മാര്‍ക്കറ്റിംഗിന്റെ അന്താരാഷ്ട്ര ഓപ്പറേഷന്‍സ്‌ സ്റ്റേക്ക്‌ഹോള്‍ഡര്‍ റിലേഷന്‍സ്‌ ഡയറക്ടര്‍ മജീദ്‌ അല്‍ മാരി എന്നിവര്‍ ഇന്നലെ രാവിലെ (28.11.2015) പാര്‍ക്ക്‌ ആകാശത്തിനിന്ന്‌ ചുറ്റിക്കണ്ടു. കേരള സര്‍ക്കാരില്‍നിന്നും ലീസിന്‌ എടുത്ത ഭൂമിയില്‍ ആദ്യഘട്ടത്തില്‍ നൂറുകോടി രൂപയുടെ നിക്ഷേപമാണ്‌ നടത്തുന്നത്‌. 

മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ള അഡൈ്വഞ്ചര്‍ സോണിന്റെ ആദ്യഘട്ടം ജനുവരിയില്‍ ആരംഭിക്കും. പെയിന്റ്‌ ബാള്‍, ലേസര്‍ ടാഗ്‌, ആര്‍ച്ചറി, റൈഫിള്‍ ഷൂട്ടിംഗ്‌, റോക്ക്‌ ക്ലൈമ്പിംഗ്‌, ബോള്‍ഡറിംഗ്‌, എടിഎസ്‌, റാപ്പെലിംഗ്‌ തുടങ്ങി ആരെയും ത്രസിപ്പിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്യുന്ന അനുഭവങ്ങളാണ്‌ അഡൈ്വഞ്ചര്‍ പാര്‍ക്കില്‍ കാത്തിരിക്കുന്നത്‌. 

കേരളടൂറിസം രംഗത്ത്‌ പുതിയ നാഴികക്കല്ലായിരിക്കും ജഢായു പാര്‍ക്ക്‌ എന്നും കേരളത്തിലെത്തുന്ന വിനോദയാത്രികരുടെ അനുഭവങ്ങള്‍ പുതിയ തലത്തിലേയ് ഉയര്‍ത്താന്‍ ഇത്‌ ഗുണകരമായിരിക്കുമെന്നും www.jatayunaturepark.com എന്ന വെബ്‌സൈറ്റിന്റെ ഉദ്‌ഘാടനചടങ്ങില്‍ ജഢായുപ്പാറ ടൂറിസം പ്രൈവറ്റ്‌ ലിമിറ്റഡ്‌ ചെയര്‍മാന്‍ രാജീവ്‌ അഞ്ചല്‍ പറഞ്ഞു. ജഢായു പ്രതിമ രൂപകല്‍പ്പന ചെയ്‌തതും ഇദ്ദേഹമാണ്‌. 

വിദേശ, സ്വദേശ വിനോദസഞ്ചാരകള്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലമായി ജഢായു നേച്ചര്‍ പാര്‍ക്ക്‌ മാറുമെന്ന്‌ ജഢായുപ്പാറ ടൂറിസം പ്രൈവറ്റ്‌ ലിമിറ്റഡ്‌ ഡയറക്ടര്‍ അജിത്‌കുമാര്‍ പറഞ്ഞു. സുസ്ഥിരവും ഉത്തരവാദിത്വപൂര്‍ണവുമായ ടൂറിസത്തിന്‌ മാതൃകയായിത്തീരാന്‍ പാര്‍ക്കിന്‌ കഴിയണമെന്നതാണ്‌ ലക്ഷ്യം. പ്രാദേശിക സമൂഹത്തിന്‌ പിന്തുണനല്‌കുകയും മഴവെള്ളസംഭരണം, പാരമ്പര്യേതര ഊര്‍ജ്ജം എന്നിവയ്‌ക്കായുള്ള പദ്ധതികള്‍ ഏറ്റെടുക്കുകയും ചെയ്യും. കേരളത്തിന്റെയും ഇന്ത്യയുടെയും അഭിമാനമായി മാറാന്‍ പാര്‍ക്കിന്‌ കഴിയുമെന്നും ദുബായ്‌ ടൂറിസവുമായി ചേര്‍ന്ന്‌ ഇക്കാര്യത്തില്‍ പുതിയ മേഖലകള്‍ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. 

65 ഏക്കര്‍ സ്ഥലത്താണ്‌ ജഢായു നേച്ചര്‍ പാര്‍ക്ക്‌ സ്ഥിതിചെയ്യുന്നത്‌. പുരാണത്തില്‍ പരാമര്‍ശിക്കുന്ന ജഢായു എന്ന പക്ഷിയുടെ രൂപത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിപ്പമേറിയ പക്ഷി പ്രതിമ ഇവിടെയായിരിക്കും. 200 അടി നീളവും 150 വീതിയും 70 അടി ഉയരവുമാണ്‌ ഈ പ്രതിമയ്‌ക്ക്‌. 15,000 ചതുരശ്രയടി സ്ഥലത്താണ്‌ പ്രതിമ നിര്‍മിക്കുന്നത്‌. 

മൂന്നുനിലകളുള്ള പ്രതിമയ്‌ക്കുള്ള സവിശേഷമായ ഡിജിറ്റല്‍ മ്യൂസിയം, 6ഡി തീയേറ്റര്‍, സാങ്കേതികവിദ്യയുടെ അത്ഭുതങ്ങള്‍, സമുദ്രനിരപ്പില്‍നിന്ന്‌ ആയിരം അടി ഉയരത്തില്‍നിന്നുള്ള കാഴ്‌ചകള്‍ എന്നിവയുണ്ടായിരിക്കും. 

For more details: contact Kavitha 9867432097 or write to kavitha@wordlabasia.com