Breaking News

Trending right now:
Description
 
Nov 26, 2015

സാമൂഹ്യനാടകം `ആത്‌മാവും സമൃദ്ധിയും' നവംബര്‍ 28ന്‌

പോള്‍ സെബാസ്റ്റ്യന്‍
image മെല്‍ബണ്‍: മക്കളെയും വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളെയും മറന്ന്‌, തലമുറകള്‍ പകര്‍ന്നു നല്‌കിയ വിശ്വാസങ്ങള്‍ പാടെ ഉപേക്ഷിച്ച്‌, കൂടുതല്‍ വെട്ടിപ്പിടിക്കാനുള്ള വ്യഗ്രതയില്‍ ജീവിക്കാന്‍ മറന്നുപോകുന്ന പ്രവാസി മലയാളികളുടെ കഥ പറയുന്ന ` ആത്‌മാവും സമൃദ്ധിയും' എന്ന സാമൂഹ്യനാടകം നവംബര്‍�28-ാം തിയതി ഫോക്‌നാര്‍ സെന്റ്‌ മാത്യൂസ്‌ പാരീഷ്‌ഹാളില്‍ അവതരിപ്പിക്കുന്നു. സെന്റ്‌ അല്‍ഫോന്‍സ കലാസമിതി അണിയിച്ചൊരുക്കിയ ഈ നാടകം ഇന്നലെകളെ വിസ്‌മരിച്ച്‌ ജീവിക്കുന്ന ഓസ്‌ട്രേലിയന്‍ മലയാളിയുടെ യഥാര്‍ത്ഥ ചിത്രം വരച്ചുകാട്ടുന്നു. മെല്‍ബണ്‍ സെന്റ്‌ അല്‍ഫോന്‍സ കത്തീഡ്രല്‍ കമ്മ്യൂണിറ്റിയുടെ ഇടവകദിനാഘോഷത്തോടനുബന്ധിച്ചാണ്‌ നാടകം അവതരിപ്പിക്കുന്നത്‌.

ജോണ്‍സണ്‍ കാഞ്ഞിരപ്പിള്ളി,അനൂപ്‌ ആനിക്കാട്‌, ലിജ ജോഷി, ജിയ അനൂപ്‌ എന്നിവരോടൊപ്പം അതുല്‍, അഞ്‌ജന, ഓസ്റ്റിന്‍, എമിലിന്‍, ഇമ്മാനുവല്‍ എന്നീ കുട്ടികളൂം വിവിധ കഥാപാത്രങ്ങളായി വേഷമിടുന്നു. ക്ലീറ്റസ്‌ ചാക്കോ, അസ്സീസ്‌ മാത്യു, ജോബി ഫിലിപ്പ്‌ എന്നിവര്‍ ചേര്‍ന്നാണ്‌ നാടകത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്‌. ഡെന്നി തോമസ്‌-റിക്കോര്‍ഡിങ്ങ്‌, ജോര്‍ജ്ജ്‌ വര്‍ഗ്ഗീസ്‌-ശബ്‌ദനിയന്ത്രണം, പ്രിജി ജോര്‍ജ്ജ്‌-പശ്ചാത്തല സംഗീതം, രജിത്ത്‌ മെല്‍ബണ്‍-രംഗപടം, ജൈയ്‌സ്റ്റോ ജോസഫ്‌-ദീപവിതാനം, ജോജോ ജോസഫ്‌-ലോജിസ്റ്റിക്‌, സീമ ജോര്‍ജ്ജ്‌-പരസ്യകല എന്നിവരാണ്‌ നാടകത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. അസ്സീസ്‌ മാത്യു, ജോബി ഫിലിപ്പ്‌ എന്നിവര്‍ നാടകത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നു.

25-ഓളം പേര്‍ പങ്കെടുക്കുന്ന നൃത്ത ശില്‌പത്തോടെയാണ്‌ ഇടവകദിനാഘോഷ കലാപരിപാടികള്‍ ആരംഭിക്കുന്നത്‌. സ്‌കിറ്റുകളും സംഘനൃത്തങ്ങളും സംഗീതവും നാടകവും ഉള്‍പ്പെടെ മൂന്നു മണിക്കൂര്‍ നീളുന്ന കലാവി�ന്നാണ്‌്‌ ഒരുക്കിയിരിക്കുന്നതെന്ന്‌ ജനറല്‍ കണ്‍വീനര്‍ ജോബി മാത്യു, പ്രാഗ്രാം കോര്‍ഡിനേറ്റര്‍ മോറിസ്‌ പള്ളത്ത്‌ എന്നിവര്‍ അറിയിച്ചു. കേരള സ്റ്റൈല്‍ തട്ടുകടയും ഭക്ഷണശാലകളും വിവിധ കുടുംബയൂണിറ്റുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിട്ടുണ്ട്‌. വൈകീട്ട്‌ 4 മണിയ്‌ക്ക്‌ ആരംഭിക്കുന്ന ദിവ്യബലിയിലും തുടര്‍ന്ന്‌ നടക്കുന്ന വാര്‍ഷികാഘോഷങ്ങളിലും പങ്കെടുക്കുവാന്‍ കത്തീഡ്രല്‍ കമ്മ്യൂണിറ്റി ചാപ്ലയിന്‍ ഫാ.മാത്യു കൊച്ചുപുരയ്‌ക്കല്‍ ഏവരേയും സ്വാഗതം ചെയ്യുന്നു.