Breaking News

Trending right now:
Description
 
Nov 26, 2015

മുസ്ലിം ദുരാചാരം ചേലാകര്‍മ്മത്തിന്‌ ഗാംബിയയില്‍ അന്ത്യം കുറിച്ചു

image

ഗാംബിയ; ആഫ്രിക്കയിലെ മുസ്ലിം സ്‌ത്രീകളുടെ ലൈംഗിക അവയവത്തില്‍ മാറ്റം വരുത്തുന്നതിനായി നടത്തുന്ന ദുരാചാരം ചേലാകര്‍മ്മത്തെ നിയമം മൂലം ഗാംബിയ നിരോധനം ഏര്‍പ്പെടുത്തി. ആഫ്രിക്കയിലെ 20 രാജ്യങ്ങളാണ്‌ ചേലാ കര്‍മ്മം നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്‌.
ചേലാകര്‍മ്മ ഇസ്ലാമികമല്ലെന്നു ഗാംബിയ പ്രസിഡന്റ്‌ യാഹിയ ജേമഹ പറഞ്ഞു. 
സ്‌ത്രീകള്‍ക്കിടയില്‍ കടുത്ത ലൈംഗിക പ്രശ്‌നങ്ങള്‍, ബ്ലീഡിംങ്ങ്‌, വന്ധ്യത, പ്രസവ സമയത്തെ അപകടങ്ങള്‍ എന്നിവസൃഷ്ടിക്കുന്ന ചേലാകര്‍മ്മം മൂലം സ്‌ത്രീകള്‍ മരണപ്പെടുക വരെ ചെയ്യുന്നു. ചേലകര്‍മ്മത്തെ ഭയന്ന്‌ വീടു വിട്ടു ഒളിച്ചോടുന്ന സ്‌ത്രീകള്‍ പല അപകടങ്ങളിലും ചെന്നു ചാടാറുണ്ട്‌. 
കഴിഞ്ഞ 30 വര്‍ഷമായി ചേലകര്‍മ്മം അവസാനിപ്പിക്കാന്‍ സര്‍ക്കാരിതര സംഘടനകള്‍ ശ്രമിച്ചു വരുകയാണ്‌ യു എന്‍ ഉള്‍പ്പെടെയുള്ളവയുടെ ശക്തമായ ഇടുപെടലാണ്‌ ഗാംബിയയില്‍ ഇത്തരംഒരു തീരുമാനം എടുക്കുന്നതിന്‌ പ്രേരിപ്പിച്ചത്‌. 
എന്നാല്‍ നിരോധനം ഫലപ്രദമായി നടപ്പിലാക്കണമെങ്കില്‍ താഴെക്കിടയില്‍ ബോധവല്‍ക്കരണം കൂടുതല്‍ ശക്തമാക്കണമെന്നു ഈ രംഗത്ത്‌ പ്രവൃത്തിക്കുന്നവര്‍ പറയുന്നു.
ലോരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്‌ ലോകത്ത്‌ 125 മില്യണ്‍ സ്‌ത്രീകള്‍ ചേലാ കര്‍മ്മത്തിന്‌ വിധേയമാകുന്നുവെന്നാണ്‌ കണ്ടെത്തല്‍.
ഇസ്ലാമിക തീവ്രവാദ സംഘടനയായ ഐസിസ്‌ ചേലാകര്‍മ്മം സ്‌ത്രീകള്‍ക്കിടയില്‍ നിര്‍ബന്ധിക്കുന്നവരാണ്‌ . സുന്നത്ത്‌ കല്യാണം, തുഹൂര്‍ എന്നിങ്ങനെ വിവിധ പേരുകളിലാണ്‌ അറിയപ്പെടുന്നത്‌. 
മുസ്ലിങ്ങള്‍ക്കിടയില്‍ മാത്രമല്ല കെനിയയിലെയും ഈജ്‌പ്‌തിലെയും ക്രിസ്‌ത്യനികള്‍ക്കിടയിലും ചേലാ കര്‍മ്മം ഉണ്ട്‌. ലൈംഗികത വേദന നിറഞ്ഞതാക്കി മാറ്റി സ്‌ത്രീകളെ ലൈംഗികത ആസ്വദിക്കുന്നതില്‍ നിന്നു വിലക്കുന്നതിനാണ്‌ ചേലാകര്‍മ്മം നടത്തുന്നത്‌.