Breaking News

Trending right now:
Description
 
Nov 26, 2015

മതമൗലികവാദികള്‍ പൂട്ടിച്ച റെജീനയുടെ അക്കൗണ്ട്‌ ഫേസ്‌ബുക്ക്‌ പുന: സ്ഥാപിച്ചു

image
കോഴിക്കോട്‌: മദ്രസകളിലെ ബാലപീഡനത്തെക്കുറിച്ച്‌ പോസ്‌റ്റിട്ടതിന്റെ പേരില്‍ മതമൗലികവാദികള്‍ പൂട്ടിച്ച ഫേസ്‌ബുക്ക്‌ അക്കൗണ്ട്‌ പുനഃസ്ഥാപിച്ചു. മാധ്യമം പത്രത്തിന്റെ ലേഖികയായ വി പി റജീന സ്വന്തം മദ്രസ അനുഭവങ്ങളാണ്‌ ഫേസ്‌ബുക്കിലെഴുതിയത്‌. ലിംഗ സമത്വവാദത്തെക്കുറിച്ചുള്ള ചര്‍ച്ചകളുടെ ഭാഗമായാണ്‌ റജീനയുടെ പോസ്‌റ്റ്‌. എന്നാല്‍ സമുദായത്തെ കരിവാരി തേച്ചന്നാരോപിച്ച്‌ മതമൗലികവാദികള്‍ റെജീനയുടെ പോസ്‌റ്റില്‍ അസഭ്യവര്‍ഷം തന്നെ നടത്തി. ഫേസ്‌ബുക്കില്‍ മതമൗലികവാദികള്‍ റിപ്പോര്‍ട്ട്‌ ചെയ്യുകയും ചെയ്‌തതിനെ തുടര്‍ന്നാണ്‌ ഫെയ്‌സ്‌ബുക്ക്‌ അക്കൗണ്ട്‌ മരവിപ്പിച്ചത്‌. 
നീതി നിഷേധത്തിന്റെ ഇരയായ താന്‍ അവകാശപോരാട്ടങ്ങള്‍ തുടരുമെന്നും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌തു പരിഹരിക്കാന്‍ മറ്റു വേദികള്‍ ഒരുക്കാത്തതു കൊണ്ടാണ്‌ ഇങ്ങനെ സംസാരിക്കുന്നതെന്നും റെജീന പറഞ്ഞു. മതപഠന കേന്ദ്രങ്ങളെ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെയുള്ള പ്രതിഷേധം ശക്തമായി തുടരുമെന്നും റെജീന പറഞ്ഞു.