Breaking News

Trending right now:
Description
 
Nov 26, 2015

സദ്‌മ മൂന്നുഭാഷയില്‍ റീമേക്ക്‌ ചെയ്യുന്നു

image കമല്‍ഹാസനും ശ്രീദേവിയും ഒന്നിച്ചഭിനയിച്ച ക്ലാസിക്കല്‍ ചിത്രം സദ്‌മ റീമേക്ക്‌ ചെയ്യുന്നു. 1983-ല്‍ പുറത്തിറങ്ങിയ ചിത്രം ലോയ്‌ഡ്‌ ബാപ്‌റ്റിസ്റ്റയാണ്‌ വീണ്ടും എടുക്കുന്നത്‌. ഇംഗ്ലീഷ്‌, ഹിന്ദി, തമിഴ്‌ ഭാഷയിലാണ്‌ സിനിമ പുറത്തിറക്കുന്നത്‌. ആദ്യം ഹിന്ദിയിലായിരിക്കും റിലീസ്‌ ചെയ്യുക. 1982-ല്‍ തമിഴില്‍ ബാലുമഹേന്ദ്ര സംവിധാനം ചെയ്‌ത മുന്‍ട്രാം പിറൈയാണ്‌ അദ്ദേഹം സദ്‌മ എന്ന പേരില്‍ ഹിന്ദിയില്‍ എടുത്തത്‌. തമിഴിലും ഹിന്ദിയിലും ശ്രീദേവിയും കമല്‍ഹാസനും നായികാ നായക വേഷമിട്ടു. തമിഴിലെ അഭിനയത്തിന്‌ കമല്‍ഹാസന്‍ മികച്ച നടനുള്ള ദേശീയ അവാര്‍ഡും ലഭിച്ചു. ഹിന്ദിയിലെ അഭിനയത്തിന്‌ ശ്രീദേവിയെ തേടി എത്തിയത്‌ ഏറെ പുരസ്‌കാരങ്ങളാണ്‌. റീമേക്കില്‍ ആരൊക്കെ താരങ്ങള്‍ എന്നതിനെക്കുറിച്ച്‌ തീരുമാനം ആകുന്നതേയുള്ളൂ.