Breaking News

Trending right now:
Description
 
Nov 25, 2015

കൊച്ചിന്‍ ഇന്റര്‍നാഷണല്‍ ഹാഫ്‌ മാരത്തണ്‍ മാറ്റിവച്ചു

image കൊച്ചി: ഡിസംബര്‍ 20-ന്‌ നടത്താന്‍ നിശ്ചയിച്ചിരുന്ന കൊച്ചിന്‍ ഇന്റര്‍നാഷണല്‍ ഹാഫ്‌ മാരത്തണ്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന്‌ മാറ്റിവച്ചു. പുതിയ തീയതി അടുത്ത വര്‍ഷം പ്രഖ്യാപിക്കും. കൊച്ചിയിലെ ഏറ്റവും വലിയ കായിക പരിപാടിയായ ഹാഫ്‌ മാരത്തണ്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന്‌ മാറ്റിവയ്‌ക്കേണ്ടിവരികയായിരുന്നുവെന്ന്‌ ഈ പരിപാടിയുടെ പ്രമോട്ടറും നടത്തിപ്പിക്കാരുമായി പുഷ്‌ ഇന്റഗ്രേറ്റഡ്‌ കമ്യൂണിക്കേഷന്‍ എംഡിയും ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറുമായ വി.എ. ശ്രീകുമാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ്‌ വന്നതിനാല്‍ ഇതിനു ചുമതല വഹിക്കേണ്ടവര്‍ക്ക്‌ തിരക്കുകളായി. മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന തയാറെടുപ്പുകള്‍ വേണ്ടിവരുന്നതിനാല്‍ അടുത്ത വര്‍ഷത്തേയ്‌ക്ക്‌ ഹാഫ്‌ മാരത്തണ്‍ മാറ്റിവയ്‌ക്കാന്‍ തീരുമാനിക്കുകയുമായിരുന്നുവെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.മൂന്നാമത്‌ തവണ നടക്കുന്ന മാരത്തണിനേക്കുറിച്ച്‌ മുന്‍ വര്‍ഷങ്ങളില്‍ പങ്കെടുത്തവരും പുതിയതായി ചേരാന്‍ ആഗ്രഹിക്കുന്ന ഓട്ടക്കാരും അന്വേഷിക്കുന്നുണ്ട്‌. ഏറ്റവും അടുത്ത സാധ്യതയുള്ള ദിവസം കൊച്ചിന്‍ ഇന്റര്‍നാഷണല്‍ ഹാഫ്‌ മാരത്തണ്‍ നടത്തുമെന്നും പുതിയ തീയതി സംഘാടകര്‍ തീരുമാനിച്ചാലുടന്‍ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.കൊച്ചിന്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയില്‍ പുഷ്‌്‌ ഇന്റഗ്രേറ്റഡ്‌ കമ്യൂണിക്കേഷന്‍സ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ പ്രമോട്ട്‌ ചെയ്യുന്ന പരിപാടിയാണ്‌ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ ഹാഫ്‌ മാരത്തണ്‍. ഏറ്റവും മികച്ചവരുമൊത്ത്‌ ഓടുന്നതിനുള്ള അവസരമാണ്‌ പങ്കെടുക്കുന്ന ഓരോരുത്തര്‍ക്കും ലഭിക്കുന്നത്‌. ജനപ്രിയ കായികഇനമായി വളര്‍ത്താനും പുതിയ തലമുറയിലെ കായികപ്രേമികളെ പ്രോത്സാഹിപ്പിക്കുന്നതിനും കായികക്ഷമതയെക്കുറിച്ചും പരിശീലനത്തേക്കുറിച്ചും ആരോഗ്യകരമായ ജീവിതത്തെക്കുറിച്ചും സമൂഹത്തില്‍ അവബോധമുണ്ടാക്കുവാനും ലക്ഷ്യമിട്ടതായിരുന്നു ഈ പരിപാടി. അസോസിയേഷന്‍ ഓഫ്‌ ഇന്റര്‍നാഷണല്‍ മാരത്തണ്‍ ആന്‍ഡ്‌ ഡിസ്റ്റന്‍സ്‌ റേയ്‌സസ്‌ (എംയിസ്‌) സാക്ഷ്യപ്പെടുത്തിയതാണ്‌ ഈ പരിപാടി. അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം നേടുകയും അടുത്ത വര്‍ഷങ്ങളിലെ അന്താരാഷ്ട്ര മാരത്തണ്‍ കലണ്ടറില്‍ സ്ഥാനംനേടുകയും ചെയ്‌തിട്ടുണ്ട്‌. അത്‌ലറ്റിക്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ (എഎഫ്‌ഐ), കേരള സ്റ്റേറ്റ്‌ അത്‌ലറ്റിക്‌ കൗണ്‍സില്‍ തുടങ്ങിയ കായികസമിതികളുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്‌ കൊച്ചിന്‍ ഹാഫ്‌ മാരത്തണിന്‌.