Breaking News

Trending right now:
Description
 
Dec 25, 2012

വിശ്വാസികള്‍ക്ക്‌ മാര്‍പാപ്പ ക്രിസ്‌മസ്‌ ആശംസ നേര്‍ന്നു

image വത്തിക്കാന്‍സിറ്റി:പുറമേയുള്ള ആഡംബരങ്ങള്‍ക്കുപകരം കന്യാമറിയത്തിന്റെ നിശബ്‌ദതയും ധ്യാനവുമാണു ക്രിസ്‌മസ്‌ ഒരുക്കങ്ങള്‍ക്കു വിശ്വാസികള്‍ മാതൃകയാകേണ്ടതെന്നു ബെനഡിക്‌ട്‌ പതിനാറാമന്‍ മാര്‍പാപ്പ. കുടുംബ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ആവശ്യകതയും ക്രിസ്‌മസ്‌ സന്ദേശത്തില്‍ അദ്ദേഹം എടുത്തുപറഞ്ഞു. ലോകമെമ്പാടുമുള്ള വിശ്വാസികള്‍ക്കു മാര്‍പാപ്പ ക്രിസ്‌മസ്‌ ആശംസകള്‍ നേര്‍ന്നു. ക്രിസ്‌മസിനോടുനുബന്ധിച്ച്‌ നടത്തിയ ജപമാല പ്രാര്‍ത്ഥനയ്‌ക്കു ശേഷം സെന്റ്‌ പീറ്റേഴ്‌സ്‌ ചത്വരത്തില്‍ അദ്ദേഹം വിശ്വാസികളെ ആശീര്‍വദിക്കുകയും ചെയ്‌തു. വത്തിക്കാനില്‍ ഇന്നലെ രാത്രി നടന്ന ക്രിസ്‌മസ്‌ തിരുക്കര്‍മങ്ങളില്‍ മാര്‍പ്പാപ്പ മുഖ്യകാര്‍മികത്വം വഹിച്ചു.