Breaking News

Trending right now:
Description
 
Nov 24, 2015

ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ പ്രയാര്‍ ഗോപാലന്റെ ആര്‍ത്തവ സ്‌കാനര്‍ പരാമര്‍ശത്തിനെതിരെ നടക്കുന്ന ഹാപ്പി ടു ബ്ലീഡ്‌ പ്രതിഷേധം ശക്തമാകുന്നു

image
കൊച്ചി: തിരുവതാംകൂ ര്‍ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ നടത്തിയ പ്രസ്‌താവനയുടെ പേരില്‍ സോഷ്യല്‍മീഡിയയില്‍ രൂപപ്പെട്ട ഹാപ്പി ടു ബ്ലീഡ്‌ ഹാഷ്‌ ടാഗ്‌ പ്രതിഷേധം ശക്തമാകുന്നു. 
അശുദ്ധി പരിശോധിക്കാന്‍ മെഷീന്‍ സ്ഥാപിക്കുന്ന കാലത്ത്‌ സ്‌ത്രീകള്‍ക്ക്‌ ശബരിമലയില്‍ പ്രവേശനം നല്‍കുന്നതിനെക്കുറിച്ച്‌ ആലോചിക്കാമെന്നായിരുന്നു പ്രസ്‌താവന. ഈ പ്രസ്‌താവന ദേശീയ തലത്തില്‍ തന്നെ ശ്രദ്ധ നേടിയിരുന്നു. ഇതോടെ കടുത്ത പ്രതിഷേധവുമായി സേഷ്യല്‍മീഡിയ രംഗത്ത്‌ എത്തുകയായിരുന്നു. ഹാപ്പി ടുബ്ലീഡ്‌ എന്ന ഹാഷ്ടാഗിലൂടെയാണ്‌ പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്‌. 
പുരുഷന്മാര്‍ അടക്കം പ്രതിഷേധത്തിന്‌ പിന്തുണയുമായി എത്തിയതോടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്‌. 
ശബരിമല ദേവസ്വത്തിന്‌ നികിത ആസാദ്‌ യൂത്ത്‌ കി ആവാസില്‍ എഴുതിയ തുറന്ന കത്തിലൂടെയാണ്‌ ഹാപ്പി ടു ബ്ലീഡിന്‌ തുടക്കമാകുന്നത്‌. പിന്നിട്‌ സോഷ്യല്‍ മീഡിയയിലെ സ്‌ത്രീപക്ഷ ഗ്രൂപ്പുകള്‍ എറ്റെടുത്തതോടെ പഞ്ചാബ്‌ സ്വദേശിയായ നികിതയുടെ കത്ത്‌ അതിവേഗം സോഷ്യല്‍മീഡിയയില്‍ വൈറലാകുകയായിരുന്നു. 
പ്രയാര്‍ ഗോപാലകൃഷ്‌ണനെ അഭിസംബോധന ചെയ്‌തു കൊണ്ടാണ്‌ കത്ത്‌ ആരംഭിച്ചിരിക്കുന്നത്‌. ഭൂമിയിലുള്ള ഏതൊരു മനുഷ്യനെ പോലെ കണ്ണും മൂക്കൂം കാതുകളും ചുണ്ടുകളും കാലുകളുമൊക്കെയുണ്ട്‌. പക്ഷേ നിര്‍ഭാഗ്യവശാല്‍ സ്‌തനങ്ങളും ആര്‍ത്തവ രക്തം വരുന്ന യോനിയും എനിക്കുണ്ടായി പോയെന്നും കത്തില്‍ നികിത പറയുന്നു. 
കഴിഞ്ഞിടയ്‌ക്കാണ്‌ എനിക്ക്‌ മനസിലായത്‌ എന്റെ ആര്‍ത്തവ രക്തം ശബരിമലയെ അശുദ്ധമാക്കുമെന്ന്‌. ആര്‍ത്തവമുള്ളതിനാല്‍ എനിക്ക്‌ അങ്ങോട്ട്‌ പ്രവേശനമില്ലെന്ന്‌. സ്‌ത്രീകള്‍ക്ക്‌ ആര്‍ത്തവ രക്തം വരുന്നുണ്ടോയെന്നു പരിശോധിക്കാന്‍ യന്ത്രം എത്തുന്ന കാലത്ത്‌ സ്‌ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നതിനെക്കുറിച്ച്‌ ചിന്തിക്കാം എന്ന നിങ്ങളുടെ പ്രസ്‌താവന വായിച്ചപ്പോള്‍ എനിക്ക്‌ രോക്ഷമല്ല സങ്കടമാണ്‌ു വന്നതെന്നും നികിത വ്യക്തമാക്കുന്നു. 

ഹിന്ദുവായ താന്‍ ക്ഷേത്ര വിശ്വാസിയാണെന്നും നികിത കത്തില്‍ പറയുന്നു. എന്റെ അമ്മ പറഞ്ഞിട്ടുണ്ട്‌ ആ സമയത്ത്‌ പെണ്‍കുട്ടികള്‍ ക്ഷേത്രത്തില്‍ പോകില്ലെന്ന്‌. എന്നാല്‍ ഈ വിശ്വാസത്തെ ഏതോ മണ്ടത്തരമായാണ്‌ ഞാന്‍ കണ്ടിരുന്നത്‌. ഏതോ ഒരു വിഭാഗത്തിന്റെ മാത്രം വിശ്വാസമാണെന്നാണ്‌ ഞാന്‍ കരുതിയത്‌. എന്നാല്‍ ചരിത്രപ്രധാനമുള്ള ഒരുക്ഷേത്രത്തില്‍ ആര്‍ത്തവം പാപമാണെന്നു കേട്ടപ്പോള്‍ ഞാന്‍ തകര്‍ന്നു പോയെന്നും നികിത കുറിക്കുന്നു. 
ക്ഷേത്രത്തിലെ മൂര്‍ത്തിക്ക്‌ വിവാഹം ചെയ്‌തു നല്‍കി സമൂഹത്തിലെ ഉന്നത കുല ജാതര്‍ക്ക്‌ വെപ്പാടിയായി തീരുന്ന ദേവദാസി സമ്പ്രദായം വളരെ ബുദ്ധിമുട്ടിയാണ്‌ നാം ഒഴിവാക്കിയത്‌. അശുദ്ധി സ്ഥാപിക്കാന്‍ മെഷ്യന്‍ സ്ഥാപിക്കുക വഴി നിങ്ങള്‍ ഈ സമ്പ്രദായത്തെ പുനസ്ഥാപിക്കാനാണ്‌ നീക്കം നടത്തുന്നത്‌. 
ഓരോ രണ്ടു മിനിറ്റിലും ഒരു സ്‌ത്രീ ബലാത്സംഗ ചെയ്യപ്പെടുന്ന, ഓരോ സെക്കന്‍ഡിലും സ്‌ത്രീ ഗാര്‍ഹിക പീഡനത്തിന്‌ ഇരയാകുന്ന ഒരു ജനാധിപത്യരാജ്യത്താണ്‌ നാം ജിവിക്കുന്നത്‌. ഒരുപക്ഷേ ഇതിനെല്ലാം കാരണം ആര്‍ത്തവ രക്തമാണെന്നു നിങ്ങള്‍ വിശ്വസിക്കുന്ന ഈ കാലത്ത്‌ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സ്‌ത്രീകളെ വീട്ടിനുള്ളില്‍ ഇരുമ്പുകൂടുണ്ടാക്കി അതില്‍ അടയ്‌ക്കണമെന്നു പറയുമോ? ഡല്‍ഹി പീഡനത്തിന്‌ ഇരയായ പെണ്‍കുട്ടി പിഡിപ്പിക്കാന്‍ വന്നവരെ സഹോദര എന്നു വിളിച്ചിരുന്നുവെങ്കില്‍ അവര്‍ അവളെ വെറുതേ വിടുമായിരുന്നുവെന്നു പറഞ്ഞ ആസാറാം ബാപ്പു നിങ്ങളുടെ സുഹൃത്താണെന്നും ലേഖനത്തില്‍ പറയുന്നു.
ആര്‍ത്തവം അശുദ്ധം എന്നു ടാഗ്‌ ചെയ്‌തു നിങ്ങള്‍ആകമാന സമൂഹത്തെ അപമാനിച്ചിരിക്കുകയായണെന്നും അകിത പറയുന്നു. 
അശുദ്ധി അളക്കാന്‍ മിഷ്യന്‍ സ്ഥാപിക്കണമെന്ന എന്ന നിങ്ങളുടെ പ്ര്‌സതാവനിലൂടെ സമൂഹത്തില്‍ സ്‌ത്രീയുടെ സ്ഥാനം എന്തെന്നു ചിന്തിക്കാന്‍ അവസരം ഉണ്ടായിരിക്കുന്നതായും ഇത്തരം പിന്തിരപ്പന്‍ കാടത്ത നയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ സ്‌ത്രീകളെ പ്രോത്സാഹിപ്പിക്കുമെന്നു ആവര്‍ത്തിച്ചാണ്‌ കത്ത്‌ അവസാനിക്കുന്നത്‌.
നികിതയുടെ കത്തിന്‌ വന്‍ സ്വീകാര്യതയാണ്‌ സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്‌. വര്‍ഷത്തില്‍ 334 ദിവസവും മദ്യപിച്ചിട്ടു ഒരു മാസ്‌ ഉപവാസമെടുത്തുവരുന്ന പുരുഷന്മാരെക്കാള്‍ പരിശുദ്ധി സ്‌ത്രീയുടെ രക്തത്തിന്‌ ഉണ്ടാകുമെന്നാണ്‌ ചില പുരുഷന്മാര്‍ തന്നെ പറയുന്നത്‌. വാദപ്രതിവാദങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ശക്തമാകുന്നു. യുവാക്കളില്‍ ഭൂരിപക്ഷവും നികിതയ്‌ക്ക്‌ സപ്പോര്‍ട്ടുമായി എത്തുകയാണ്‌.