Breaking News

Trending right now:
Description
 
Nov 24, 2015

കൂടെ അഭിനയിച്ച ആദിവാസി ബാലന്‍ മണിയെ മറന്ന ലാലിന്റെ ആദിവാസി സ്‌നേഹത്തെ രൂക്ഷമായി വിമര്‍ശിച്ചു സോഷ്യല്‍ മീഡിയ

image

കൊച്ചി: മാലിന്യത്തില്‍ നിന്ന്‌ ഭക്ഷണം കണ്ടെത്തുന്ന ആദിവാസി ബാലന്‍മാരുടെ ദയനീയ സ്ഥിതിയില്‍ മനം നൊന്തം ലാല്‍ എഴുതിയ ബ്ലോഗിനെതിരെ രൂക്ഷ വിമര്‍ശനം. ലാലിന്റെ ആദിവാസി സ്‌നേഹം കപടത നിറഞ്ഞതാണെന്നും ബ്ലോഗിലൂടെ കണ്ണീരൊഴുക്കുന്ന ലാല്‍ തന്റെ കൂടെ അഭിനയിച്ച മാണി എന്ന ആദിവാസി ബാലനെ മറന്നുവെന്നാണ്‌ സോഷ്യല്‍മീഡിയയുടെ വിമര്‍ശനം. രഞ്‌ജന്‍ പ്രമോദ്‌ സംവിധാനം ചെയ്‌ത ഫോട്ടോഗ്രാഫര്‍ എന്ന സിനിമയില്‍ ലാലിനൊപ്പെം അഭിനയിച്ച മണിക്ക്‌ ആ വര്‍ഷത്തെ മികച്ച ബാലനടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു. പിന്നീട്‌ പഠനം പാതി വഴിയില്‍ ഉപേക്ഷിച്ചു കൂലിപ്പണിയിലേയ്‌ക്ക്‌ മണി തിരിഞ്ഞത്‌ മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. എന്നാല്‍ അന്നൊന്നും ആ പയ്യനെ തിരിഞ്ഞു നോക്കാത്ത ലാല്‍ ബ്ലോഗില്‍ പോലും ആ പേരു പരാമര്‍ശിച്ചില്ലെന്നും വിമര്‍ശകര്‍ പറയുന്നു. 

എന്നാല്‍ കാലപാനി, ഉയരും ഞാന്‍ നാടാകെ തുടങ്ങിയ ചിത്രങ്ങളില്‍ ആദിവാസികള്‍ക്കൊപ്പം അഭിനയിച്ചതാണ്‌ പറഞ്ഞത്‌. 
മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ബ്ലോഗ്‌ എഴുതി പരിതപിച്ച ലാല്‍ അതിനപ്പുറം എന്തു ചെയ്യുമെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു.
ഈ വിശപ്പിന്‌ മുന്നില്‍ മാപ്പ്‌ എന്ന പേരില്‍ എഴുതിയ ബ്ലോഗില്‍ ആദിവാസി ബാലന്‍മാര്‍ പട്ടിണി മുലം ഭക്ഷണ മാലിന്യത്തില്‍ നിന്ന്‌ ആഹാരം കണ്ടെത്തുന്നതിനെക്കുറിച്ചും ആ വിഷയത്തില്‍ സോഷ്യല്‍ മീഡിയ പ്രതികരിക്കാത്തതില്‍ മോഹല്‍ലാല്‍ അമര്‍ഷം രേഖപ്പെടുത്തിയിരുന്നു. 
സ്വന്തം ആവാസ അവാസ വ്യവസ്ഥ വിട്ട്‌ നഗര മാലിന്യത്തില്‍ നിന്ന്‌ വിശപ്പടങ്ങുന്ന ആദിവാസി ബാലന്‍മാരുടെ ചിത്രവും വാര്‍ത്തയും സഹിതമാണ്‌ ലാല്‍ ബ്ലോഗ്‌ എഴുതിയത്‌. ആദിവാസികള്‍ക്ക്‌ വേണ്ടി ചിലവിടുന്ന കോടികള്‍ എവിടെ പോകുന്നുവെന്നും ലാല്‍ വിമര്‍ശനം ഉന്നയിക്കുന്നു.