Breaking News

Trending right now:
Description
 
Nov 23, 2015

2016 മോഡല്‍ റേഞ്ച്‌ റോവര്‍ ഇവോക്ക്‌ വിപണിയില്‍

image കൊച്ചി: ലാന്‍ഡ്‌ റോവറിന്റെ പുതിയ ആഡംബര എസ്‌യുവിയായ റേഞ്ച്‌ റോവര്‍ ഇവോക്ക്‌ 2016 വിപണിയിലെത്തി. ഡിസൈനിലും സാങ്കേതിക വിദ്യയിലും ഒട്ടേറെ പുതുമകളോടെയെത്തുന്ന പുതിയ റേഞ്ച്‌ റോവര്‍ ഇവോക്ക്‌ സ്‌റ്റൈലിലും പകിട്ടിലും മറ്റു എസ്‌യുവികളെക്കാള്‍ മുന്‍പന്തിയിലാണ്‌.

സ്ലിം ലൈന്‍ എല്‍ഇഡി ഫോഗ്‌ ലാംപുകളും വീതിയുള്ള ടോ-ഐ കവറും മുന്നിലെ ബംപര്‍ ഡിസൈനിനു മാറ്റു കൂട്ടുന്നു. വിവിധ തരം പ്രീമിയം ഫിനിഷുകളില്‍ പുതിയ രണ്ടു ഗ്രില്‍ ഡിസൈനുകള്‍ ലഭ്യമാണ്‌. ഇവോക്കിന്റെ സ്‌റ്റാന്‍ഡേഡ്‌ ഗ്രില്‍ ഡിസൈനിനെ വ്യത്യസ്‌തമാക്കുന്നത്‌ കുറുകെയുള്ള രണ്ടു ബാറുകളും പുതിയ ഫൈന്‍ മെഷ്‌ മാതൃകയുമാണ്‌. ഹെക്‌സഗെണല്‍ ഗ്രില്‍ ഡിസൈനും വ്യക്തമായ മെഷ്‌ ഏരിയയും ഇവോക്കിന്റെ രൂപഭംഗി കൂടുതല്‍ മികവുറ്റതാക്കുന്നു.

പുതിയ രൂപത്തിലുള്ള എല്‍ഇഡി ഡേ ടൈം റണ്ണിംഗ്‌ ലൈറ്റുകള്‍ ഇവോക്കിനെ ശ്രദ്ധേയമാക്കുന്നു. പിന്‍ ബംപറിനു താഴെ കാലുകള്‍ വീശുമ്പോള്‍ ടെയ്‌ല്‍ഗേറ്റ്‌ ഓട്ടോമാറ്റിക്കായി തുറക്കാനും അടയ്‌ക്കാനും സഹായിക്കുന്ന ജെസ്‌ചര്‍ ടെയ്‌ല്‍ഗേറ്റ്‌ ഫംഗ്‌ഷന്‍, ഹെഡ്‌ അപ്പ്‌ ഡിസ്‌പ്ലേ, 825 വാട്ട്‌സ്‌ മെറിഡിയന്‍ സറൗണ്ട്‌ സൗണ്ട്‌ സിസ്റ്റം, റിയര്‍ സീറ്റ്‌ എന്റര്‍റ്റെയ്‌ന്‍മെന്റ്‌, സറൗണ്ട്‌ കാമറ സിസ്റ്റം, 17 സ്‌പീക്കറുകള്‍, 9 സ്‌പീഡ്‌ ഓട്ടോമാറ്റിക്ക്‌ ട്രാന്‍സ്‌മിഷന്‍ എന്നിവയാണ്‌ പുതിയ റേഞ്ച്‌ റോവര്‍ ഇവോക്കിന്റെ സവിശേഷതകള്‍. പത്തു നിറങ്ങളിലുള്ള മൂഡ്‌ ലൈറ്റുകള്‍ പുതിയ ഇവോക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ടച്ച്‌ സ്‌ക്രീന്‍ വഴി നിയന്ത്രിക്കാനാവുന്ന ഈ മൂഡ്‌ ലൈറ്റുകളുടെ ബ്രൈറ്റ്‌നസ്സ്‌ കൂട്ടാനും കുറയ്‌ക്കാനും സാധിക്കും.

3500 ആര്‍പിഎമ്മില്‍ 140 കിലോ വാട്ടും 1750 ആര്‍പിഎമ്മില്‍ പരമാവധി 420 എന്‍എം ടോര്‍ക്കും സാധ്യമാക്കുന്ന 2.2 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ്‌ഡ്‌ ഡീസല്‍ എഞ്ചിനാണ്‌ പുതിയ റേഞ്ച്‌ റോവര്‍ ഇവോക്കില്‍ ഉപയോഗിച്ചിരിക്കുന്നത്‌. റേഞ്ച്‌ റോവര്‍ ഇവോക്ക്‌ പ്യുവര്‍ (വില 47.1 ലക്ഷം), റേഞ്ച്‌ റോവര്‍ ഇവോക്ക്‌ എസ്‌ഇ ( വില 52.9 ലക്ഷം), റേഞ്ച്‌ റോവര്‍ ഇവോക്ക്‌ എച്ച്‌എസ്‌ഇ(വില 57.7 ലക്ഷം), റേഞ്ച്‌ റോവര്‍ ഇവോക്ക്‌ എച്ച്‌എസ്‌ഇ ഡൈനാമിക്ക്‌ (വില 63.2 ലക്ഷം) എന്നിങ്ങനെ 2016 മോഡല്‍ റേഞ്ച്‌ റോവര്‍ ഇവോക്കിന്റെ നാലു വ്യത്യസ്‌ത മോഡലുകളാണ്‌ ഇപ്പോള്‍ വിപണിയിലെത്തുന്നത.്‌ വിലകള്‍ മുംബൈ എക്‌സ്‌ ഷോറൂം.

ലാന്‍ഡ്‌ റോവറിന്റെ എല്ലാ അംഗീകൃത റീട്ടെയ്‌ല്‍ ഔട്ട്‌ലെറ്റുകളിലും പുതിയ റേഞ്ച്‌ റോവര്‍ ഇവോക്ക്‌ ലഭ്യമാണ്‌. പുതിയ 2016 മോഡല്‍ റേഞ്ച്‌ റോവര്‍ ഇവോക്കിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്‌ www.landrover.in എന്ന വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക.