Breaking News

Trending right now:
Description
 
Nov 23, 2015

സിഡ്‌നി ശാലോം ഫെസ്റ്റിവല്‍ ഡിസംബര്‍ നാല്‌ മുതല്‍

പോള്‍ സെബാസ്റ്റ്യന്‍
image സിഡ്‌നി: ശാലോം മീഡിയ ഓസ്‌ട്രേലിയയുടെ നേതൃത്വത്തില്‍ ശാലോം ടീം ഒരുക്കുന്ന സിഡ്‌നി ശാലോം ഫെസ്റ്റിവല്‍�സിഡ്‌നിയിലെ ബള്‍ക്കാംഹില്ലിലെ സെന്റ്‌ ജോസഫ്‌സ്‌ ധ്യാനകേന്ദ്രത്തില്‍ വച്ച്‌ നടത്തപ്പെടുന്നു. ഡിസംബര്‍ 4,5,6 തിയതികളിലായി നടക്കുന്ന താമസിച്ചുള്ള ഈ ധ്യാന ശുശ്രൂഷയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്‌. പ്രശസ്‌ത വചനപ്രഘോഷകരായ ഫാ.ജോസഫ്‌ വയലില്‍, പ്രൊഫ.കെ.ജെ.മാത്യു, ബ്ര.മാത്യു പി.ഡി. എന്നിവരാണ്‌ ധ്യാനം നയിക്കുന്നത്‌. ലിജോ ജോണിന്റെ നേതൃത്വത്തിലുള്ള ശാലോം മ്യൂസിക്‌ മിനിസ്‌ട്രിയുടെ ഗാനശുശ്രൂഷയും ഉണ്ടായിരിക്കും. കുടുംബജീവിത നവീകരണത്തെ ആസ്‌പദമാക്കിയുള്ള ധ്യാനവിഷയങ്ങളാണ്‌ ശാലോം ഫെസ്റ്റിവലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ധ്യാനദിവസങ്ങളില്‍ കൗണ്‍സിലിങ്ങിനുള്ള പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്‌. www.shalomworld.org.au എന്ന വെബ്‌സൈറ്റിലൂടെ ധ്യാനത്തിന്‌ ബുക്കിങ്ങ്‌ ചെയ്യവുന്നതാണെന്ന്‌ ശാലോം മീഡിയ ഭാരവാഹികള്‍ അറിയിച്ചു.
മെല്‍ബണ്‍ ശാലോം ഫെസ്റ്റിവല്‍ ഡാന്‍ഡിനോങ്ങിലുള്ള സെന്റ്‌ ജോണ്‍സ്‌ കോളേജില്‍ നവംബര്‍ 27,28,29 തിയതികളില്‍ സംഘടിപ്പിച്ചിരിക്കുന്നു. നവംബര്‍ 27 (വെള്ളിയാഴ്‌ച) വൈകീട്ട്‌ 5-ന്‌ മെല്‍ബണ്‍ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപത അദ്ധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ ശാലോം ഫെസ്റ്റിവലിന്റെ ഉത്‌ഘാടനം നിര്‍വ്വഹിക്കും. 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌,
ബെന്നി ചാക്കോ: 0421 546 530
ജെയിസണ്‍ ജോസഫ്‌: 0411 749 436