Breaking News

Trending right now:
Description
 
Nov 21, 2015

ആണ്‍ പെണ്‍ വിവേചനത്തെ പ്രതിരോധിക്കാന്‍ സ്വന്തം വീഡിയോയുമായി ഫറൂഖ്‌ കോളജ്‌ മള്‍ട്ടി മീഡിയ വിഭാഗം

image
കോഴിക്കോട്‌: ഫറൂഖ്‌ കോളെജിന്റെ ആണ്‍ പെണ്‍ വിവേചനം എന്ന ചര്‍ച്ചയെ പ്രതിരോധിക്കാന്‍ സ്വന്തം വീഡിയോയുമായി കോളെജ്‌ മള്‍ട്ടി മീഡിയ വിഭാഗം. 
ലിംഗ വിവേചനം കോളെജിലുണ്ടെന്ന വാദത്തെ തെറ്റാണെന്നു വരുത്തി തീര്‍ക്കാന്‍ വിദ്യാര്‍ത്ഥികളെ കൊണ്ടു തന്നെ പറയിക്കുന്ന രീതിയിലാണ്‌ വീഡിയോ തയാറാക്കിയിരിക്കുന്നത്‌. 
ചില മാധ്യമങ്ങളും നിക്ഷിപ്‌ത താല്‌പര്യക്കാരും ഈ കലാലയത്തെ ലിംഗവിവേചനത്തിന്റെ ഈറ്റില്ലമായി അവതരിപ്പിക്കുകയാണെന്നും വീഡിയോയില്‍ കുറ്റപ്പെടുത്തുന്നു. 
പ്രിന്‍സിപ്പള്‍ ഈ കോളെജ്‌ ഒരു മതസ്ഥാപമാണെന്നും മദ്രസയാണെന്നു പറഞ്ഞുവെന്ന വാര്‍ത്ത കള്ളമാണെന്നും പ്രിന്‍സിപ്പള്‍ നേരിട്ടു വീഡിയോയില്‍ പറയുന്നുണ്ട്‌.

https://www.youtube.com/watch?v=ZZxsKYVsksk