Breaking News

Trending right now:
Description
 
Dec 25, 2012

വീഡിയോകോണിന്റെ 4 ജി അടുത്തവര്‍ഷം

image ഏറ്റവും വേഗമാര്‍ന്ന മൊബൈല്‍ഫോണ്‍ വിനിമയ ശൃംഖലയായ 4 ജി അടുത്തവര്‍ഷം വീഡിയോകോണ്‍ നടപ്പിലാക്കും. ലോംഗ്‌ടേം ഇവലൂഷന്‍ (എല്‍ടിഇ) എന്നറിയപ്പെടുന്ന നാലാം തലമുറ സാങ്കേതികവിദ്യയിലൂടെ ഇപ്പോള്‍ 2ജിയിലൂടെ സാധിക്കുന്നതിനേക്കാള്‍ 30 ഇരട്ടി വേഗത്തില്‍ ഡാറ്റ കൈമാറ്റം നടക്കും. ഇതിനായുള്ള സ്‌പെക്‌ട്രം ലൈസന്‍സ്‌ ജനുവരിയില്‍ വീഡിയോകോണിനു ലഭിക്കും. അടുത്തവര്‍ഷം മധ്യത്തോടെ ആറു ടെലികോം സര്‍ക്കിളുകളില്‍ 4ജി കൊണ്‌ടുവരാനാണ്‌ ശ്രമം. സെക്കന്‍ഡില്‍ 100 മെഗാബൈറ്റ്‌സ്‌ വേഗത്തില്‍ മാപ്‌സ്‌, എച്ച്‌ഡി വീഡിയോ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭിക്കും.