Nov 21, 2015
ഗോസിപ്പ് ചൂടാറു മുമ്പ് നയന്‍സിന്റെ പിറന്നാള്‍ സെല്‍ഫി വൈറലാകുന്നു
സെല്‍ഫി വിവാദത്തിന്റെ ചൂടാറു മുമ്പ് തന്നെ നയന്‍സിന്റെ അടുത്ത സെല്‍ഫി എത്തികഴിഞ്ഞു. നയന്‍താരയും സംവിധായകന് വിഘ്നേശുംപ്രണയത്തിലാണെന്ന ഗോസിപ്പിന് വിശ്വാസ്യത നല്‍കിയാണ് അടുത്ത സെല്‍ഫി എത്തിയത്. റോമില്‍ നിന്നാണ് ഇത്തവണ ഇരുവരും ചേര്‍ന്നു നില്ക്കുന്ന സെല്‍ഫി എത്തിയിരിക്കുന്നത്. തമിഴിലെ ഹാട്രിക് വിജയത്തിനു ശേഷം പിറന്നാള്‍ ആഘോഷിക്കാന്‍ റോമില്‍ പോയിരിക്കുകയായിരുന്നു നയന്‍സ്. ഒപ്പം സംവിധായകന് വിഘ്നേശും ഉണ്ട്. റോമില്‍ നിന്നു മടങ്ങി എത്തുന്ന നയന്‍താരയുടെ അടുത്ത ചിത്രം വിഘ്നേശിനൊപ്പമാണ്. തൃഷയും നയന്‍താരയുമാണ് ചിത്രത്തിലെ നായികമാര്‍.