Breaking News

Trending right now:
Description
 
Nov 21, 2015

മാലിന്യകൂമ്പാരത്തില്‍ നിന്നു വിശപ്പടക്കുന്ന ബാല്യങ്ങളുടെ വേദന എന്തുകൊണ്ട ചര്‍ച്ച ആയില്ല,പരിഹാസങ്ങളും വ്യക്തിഹത്യകളും മാത്രമാണോ സോഷ്യല്‍ മീഡിയയ്‌ക്ക്‌ താലപര്യം

image
സോഷ്യല്‍മീഡിയ നിലപാടിനെ ചോദ്യം ചെയ്‌തു മോഹന്‍ലാല്‍ രംഗത്ത്‌ എത്തി. മാലിന്യകൂമ്പാരത്തില്‍ നിന്ന്‌ ആദിവാസികള്‍ ആഹാരം കണ്ടെത്തുന്ന വാര്‍ത്ത എന്തുകൊണ്ട്‌ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആയില്ലെന്നും സോഷ്യല്‍മീഡിയയ്‌ക്ക്‌ താലപര്യം വ്യക്തി ഹത്യകളും പരിഹാസങ്ങളും ആണെന്നും മോഹന്‍ലാല്‍. തന്റെ കംപ്ലീറ്റ്‌ ആക്ടര്‍ എന്ന ബ്ലോഗിലൂടെയാണ്‌ ലാല്‍ വിമര്‍ശനം ഉന്നയിച്ചത്‌. 
ആദിവാസി ബാല്യങ്ങള്‍ മാലിന്യ കൂമ്പാരത്തില്‍ നിന്നു ാഹാരം കഴിക്കുന്നുവെന്ന പ്രധാന വാര്‍ത്ത വന്നിട്ടും അതിന്റെ പേരില്‍ ഞെട്ടലോ ബഹളമോ നമുക്കിടയില്‍ ഉണ്ടായില്ല, വാര്‍ത്തയെ മറന്ന്‌ തിരഞ്ഞടുപ്പിന്റെയും ബാര്‍ കോഴയുടെയും രാജിവയ്‌ക്കലിന്റെയും ഉത്സവ കാഴ്‌ചകളിലേയ്‌ക്ക്‌ പോയി. എല്ലാ കാര്യങ്ങളിലും ഇടപെട്ട്‌ സമൂഹത്തിന്റെ മനസാക്ഷിയെ വരെ മാറ്റുന്ന നവ മാധ്യമങ്ങളും ഈ വിഷയത്തില്‍ ശ്രദ്ധ ചെലുത്തിയില്ല ഈ വിശപ്പിന്‌ മുന്നില്‍ മാപ്പ്‌ എന്നു തലക്കെട്ടില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു. 
ആദിവാസികള്‍ക്കു വേണ്ടു കോടികള്‍ ചിലവഴിച്ചിട്ടും ഇന്നും ആദിവാസിക്കുട്ടികള്‍ നഗരത്തിന്റെ ഉച്ഛിഷ്ടം തിന്നു ജീവിക്കുന്നു. ഭരിക്കുന്ന മന്ത്രിമാര്‍ മുതല്‍ ഞാനടക്കമുള്ള സാധാരണ പൗരന്‍മാര്‍ ഇതില്‍ കുറ്റക്കാരാണെന്നും ലാല്‍ പറയുന്നു. 
ആദിവാസി ബാലന്‍മാര്‍ മാലിന്യം ഭക്ഷിക്കുന്ന ഈ വാര്‍ത്തയും ചിത്രവും നമ്മുടെ ഹോട്ടലുകളിലും വീട്ടിലെ ഭക്ഷണമുറിയിലും ചില്ലിട്ടു തൂക്കണം. ഒരു മണി ചോറു കളയുമ്പോള്‍ ഈ ചിത്രം കാണണം. അതൊരു ഷോക്ക്‌ട്രീന്റ്‌മെന്റാകുമെന്നും ലാല്‍ പറഞ്ഞു.