Breaking News

Trending right now:
Description
 
Dec 25, 2012

കൂട്ടമാനഭംഗം: പെണ്‍കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി

image ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയുടെ മൊഴി മെട്രോപൊളീറ്റന്‍ മജിസ്‌ട്രേറ്റ്‌ രേഖപ്പെടുത്തി. ശനിയാഴ്‌ച പെണ്‍കുട്ടിയുടെ മൊഴി വസന്ത്‌ വിഹാറിലെ സബ്‌ ഡിവിഷണല്‍ മജിസ്‌ട്രേറ്റ്‌ ഉഷാ ചതുര്‍വേദി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ മൊഴി രേഖപ്പെടുത്തുന്നതിനിടെ പോലീസുകാര്‍ ഇടപെട്ടതായി ഇവര്‍ പരാതി പറഞ്ഞിരുന്നു. തുടര്‍ന്നാണ്‌ പെണ്‍കുട്ടിയുടെ മൊഴി വീണ്‌ടും രേഖപ്പെടുത്താന്‍ തീരുമാനിച്ചത്‌. പെണ്‍കുട്ടിയുടെ മൊഴി വീഡിയോയില്‍ റിക്കാര്‍ഡ്‌ ചെയ്യുന്നത്‌ പോലീസുകാര്‍ തടസപ്പെടുത്താന്‍ ശ്രമിച്ചെന്നായിരുന്നു സബ്‌ ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ ആരോപണം. ഇതിനായി ഇവര്‍ പെണ്‍കുട്ടിയുടെ അമ്മയെ സമീപിച്ചെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം ആരോപണം തീര്‍ത്തും തെറ്റാണെന്നും വീഡിയോയില്‍ മൊഴി രേഖപ്പെടുത്തുന്നതിനോട്‌ പെണ്‍കുട്ടിയുടെ അമ്മയ്‌ക്കാണ്‌ എതിര്‍പ്പുണ്ടായിരുന്നതെന്നുമാണ്‌ ഡല്‍ഹി പോലീസ്‌ നല്‍കുന്ന വിശദീകരണം.