Breaking News

Trending right now:
Description
 
Nov 20, 2015

ജെയിംസ്‌ ബോണ്ടിന്റെ ചുംബനത്തിന്‌ കത്രികവീണു

image ഇന്ത്യയില്‍ ഇന്നു റിലീസ്‌ ചെയ്യുന്ന പുത്തന്‍ ജെയിംസ്‌ ബോണ്ട്‌ ചിത്രം സ്‌പെക്ടറിലെ ബോണ്ടിന്റെ ചുംബനം സെന്‍സര്‍ബോര്‍ഡ്‌ വെട്ടിനീക്കി. ഇന്ത്യന്‍ ഓഡിയന്‍സിന്‌ പറ്റിയതല്ല എന്ന കാരണമാണ്‌ സെന്‍സര്‍ ബോര്‍ഡ്‌ ചൂണ്ടിക്കാട്ടുന്നത്‌. ബോണ്ടിന്റെ രണ്ട്‌ ചുംബനസീനുകളില്‍ കത്രികവീഴുകയും ചെയ്‌തു. ചുംബനത്തിനു പുറമേ രണ്ട്‌ നിന്ദാവാക്കുകളും ഒഴിവാക്കിയി്‌ട്ടുണ്ട്‌. ബോണ്ടായി വേഷമിടുന്ന ഡാനിയേല്‍ ക്രെയ്‌ഗ്‌ താരസുന്ദരി മോണിക്ക ബെല്ലൂച്ചിയുമായി നടത്തുന്ന ചുംബനവും ലിയ സെയ്‌തുവുമായുള്ള ചുംബനവുമാണ്‌ ചിത്രത്തില്‍നിന്നു നീക്കിയത്‌. ചുംബനസീനുകള്‍ വെട്ടിക്കുറച്ചതായി സെന്‍ട്രല്‍ ബോര്‍ഡ്‌ ഓഫ്‌ ഫിലിം സര്‍ട്ടിഫിക്കേഷന്‍ ചെയര്‍മാന്‍ പഹ്‌ ലാജ്‌ നിഹലാനി സ്ഥിരീകരിച്ചു. സെന്‍സര്‍ബോര്‍ഡിന്റെ ഈ നീക്കത്തിനെതിരെ വ്യാപകമായ എതിര്‍പ്പുണ്ടായിട്ടുണ്ട്‌.