Breaking News

Trending right now:
Description
 
Nov 18, 2015

ബ്രാഡ്‌മാന്‍ ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പ്‌ ഇന്ത്യന്‍ ബിസിനസ്സ്‌ വിദ്യാര്‍ത്ഥിക്ക്‌

image ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്‌ ഇതിഹാസമായ സര്‍ ഡോണാള്‍ഡ്‌ ബ്രാഡ്‌മാനിന്റെ പേരില്‍ ഓസ്‌ട്രേലിയയിലെ വുളന്‍ഗോങ്‌്‌ സര്‍വകലാശാല ഏര്‍പ്പെടുത്തിയ ബ്രാഡ്‌മാന്‍ ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പിന്‌ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയായ അജയ്‌ ദലാല്‍ അര്‍ഹനായി. വുളന്‍ഗോങ്‌്‌ സര്‍വകലാശായിലെ സിഡ്‌നി ബിസിനസ്സ്‌ സ്‌കൂളില്‍ എംബിഎ വിദ്യാര്‍ത്ഥിയായ അജയ്‌ക്ക്‌ മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്‌ താരം ആഡം ഗില്‍ക്രിസ്‌റ്റ്‌ സ്‌കോളര്‍ഷിപ്പ്‌ സമ്മാനിച്ചു.

സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പാഠ്യ-പാഠ്യേതര വിഷയങ്ങളിലും കല-കായിക മേഖലകളിലും മികവ്‌ തെളിയിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയാണ്‌ 2012 മുതല്‍ എല്ലാ വര്‍ഷവും നല്‍കി വരുന്ന ബ്രാഡ്‌മാന്‍ ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പിനായി പരിഗണിക്കുന്നത്‌. ട്യൂഷന്‍ ഫീ ഇനത്തില്‍ 50 ശതമാനം സൗജന്യമാണ്‌ വുളന്‍ഗോങ്‌ സര്‍വകലാശാല ബ്രാഡ്‌മാന്‍ സ്‌കോളര്‍ഷിപ്പ്‌ ലഭിക്കുന്ന വിദ്യാര്‍ത്ഥിക്ക്‌ നല്‍കുന്നത്‌. ക്രിക്കറ്റിനെ സാംസ്‌കാരിക-കായിക ശക്തിയായി വളര്‍ത്താന്‍ ലക്ഷ്യം വെച്ചു കൊണ്ട്‌ സര്‍ ഡൊണാള്‍ഡ്‌ ബ്രാഡ്‌മാന്റെ നേതൃത്വത്തില്‍ 1987ല്‍ ആരംഭിച്ച ചാരിറ്റബിള്‍ ട്രസ്റ്റാണ്‌ ബ്രാഡ്‌മാന്‍ ഫൗണ്ടേഷന്‍.

മീഡിയം പേസ്‌ ബൗളറായ അജയ്‌ ദലാല്‍ വുളന്‍ഗോങ്‌ സര്‍വകലാശായില്‍ ചേരുന്നതിനു മുന്‍പ്‌ പ്രൊഫഷണല്‍ ക്രിക്കറ്റ്‌ കളികാരനായിരുന്നു. 2009 മുതല്‍ ചണ്ഡീഗഡിലെ ക്രിക്കറ്റ്‌ ക്ലബ്‌ ആന്‍ഡ്‌ അക്കാദമിയിലും 2010ല്‍ ചണ്‌ഢീഗഡ്‌ ക്രിക്കറ്റ്‌ അസോസിയേഷനെ പ്രതിനിധീകരിച്ച്‌ പഞ്ചാബ്‌ ഇന്റര്‍‌സ്റ്റേറ്റ്‌ ടൂര്‍ണമെന്റിലും കളിച്ചിട്ടുണ്ട്‌. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്ലബായ കിംഗ്‌സ്‌ ഇലവന്‍ പഞ്ചാബ്‌ നടത്തി വരുന്ന കിംഗ്‌സ്‌ ഇലവന്‍ പഞ്ചാബ്‌ കപ്പില്‍ 2010 മുതല്‍ 2013 വരെ കളിച്ച അജയ്‌ 2014 ല്‍ ചണ്‌ഢീഗഡ്‌ ക്രിക്കറ്റ്‌ അസോസിയേഷനെയും പ്രതിനിധീകരിച്ചിട്ടുണ്ട്‌