Breaking News

Trending right now:
Description
 
Nov 18, 2015

വെസ്റ്റ് ചെസ്റ്റര് മലയാളി അസോസിയേഷൻ ഒരു ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് റിട്ടയര്‍മെന്റ് പ്ലാന്‍ സെമിനാര്‍ നവംബർ ഇരുപത്തിരണ്ടo തിയതി ഞയറായ്ച്ച

ശ്രീകുമാർ ഉണ്ണിത്താൻ
image
ന്യൂയോര്‍ക്ക് : അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളില്‍ ഒന്നും അംഗബലത്തിലും പ്രവര്‍ത്തന ശൈലിയിലും എറ്റവും മുന്നില്‍ നില്‌കുന്ന വെസ്റ്റ് ചെസ്റ്റര് മലയാളി അസോസിയേഷൻ  ഒരു  ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് റിട്ടയര്‍മെന്റ് പ്ലാന്‍ സെമിനാര്‍ നവംബർ  ഇരുപത്തിരണ്ടo  തിയതി  ഞയറായ്ച്ച  5.00 മണി മുതൽ    യൊങ്കെർസിലുള്ള  മുബൈ  പാലസ് ഓഡിറ്റോറിയത്തില്‍ വെച്ചു നടത്തുന്നു.  സെമിനാറിൽ  വിവിധ ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകളെ കുറിച്ചും റിട്ടയര്‍മെന്റ് ഇന്‍വെസ്റ്റ്‌മെന്റ് എങ്ങനെ കൂടുതല്‍ പ്രയോജനകരമാക്കാമെന്നും ഗൈഡന്‍സ് നല്‍കുകയാണ് ലക്ഷ്യം.  

ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങള്‍ തെരഞ്ഞെടുത്ത്‌ അത് മലയാളികളിൽ എത്തികാനും  അമേരിക്കയിൽ എത്തിയ മലയാളികളുടെ  ആദ്യ തലമുറ റിട്ടയർമെന്റ്  ജീവിതത്തിലേക്  കടന്നുകൊണ്ട് രിക്കുന്നു.   ഇത്തരം വിഷയങ്ങളില്‍ ജനങ്ങള്‍ക്ക്‌ കൂടുതല്‍ അവബോധം നല്‍കുക  എന്നതിന്നാണ്  അസോസിയേഷൻ   പരിശ്രമിക്കുന്നത്,    ഈ  സെമിനാറിന്റെ    കോർടിനേറ്റർസ് ആയ    തോമസ് കോശിയും , കൊച്ചുമ്മന്‍ ജേക്കബ്ഉം   അറിയിച്ചു.  
 വെസ്റ്റ് ചെസ്റ്റര് മലയാളി അസോസിയേഷൻ മുൻ  പ്രസിഡന്റും, ഇപ്പൊഴത്തെ  വൈസ് പ്രസിഡന്റും'   ഇന്‍ഡ്യന്‍ അമേരിക്കന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റും,ഫോമയുടെ  വിവിധ ഭാരവാഹിത്യം  വഹിച്ചിട്ടുള്ള ,ഫോമയുടെ നേതാവും വെസ്റ്റ് ചെസ്റ്റർ  ഹുമൻ റൈറ്റ് കമ്മിഷണർ  കുടിയാണ് അദ്ദേഹം .

 വെസ്റ്റ് ചെസ്റ്റര് മലയാളി അസോസിയേഷൻ മുൻ  പ്രസിഡന്റും എപ്പോഴാത്തെ  കമ്മറ്റി മെമ്പർ കുടി അയ കൊച്ചുമ്മന്‍ ജേക്കബ് ഫോകനയുടെ  സിനിയർ  നേതാവ് കുടിയാണ് .
 ഈ സെമിനാറിലേക്ക് എല്ലാവരുടെയും സഹായസഹകരണങ്ങൽ  അഭ്യർദ്ധിക്കുന്നതായി   തോമസ് കോശി , കൊച്ചുമ്മന്‍ ജേക്കബ്    എന്നിവർ അറിയിച്ചു.