Breaking News

Trending right now:
Description
 
Nov 18, 2015

മെല്‍ബണില്‍ തപസ്‌ ധ്യാനം ഡിസംബര്‍ അഞ്ച്‌, ആറ്‌, ഏഴ്‌ തീയതികളില്‍

Paul Sebastian
image മെല്‍ബണ്‍: പ്രശസ്‌ത ധ്യാനഗുരുവും കോട്ടയം ഗുഡ്‌ന്യൂസ്‌ റിട്രീറ്റ്‌ സെന്റര്‍ ഡയറക്‌ടറുമായ ഫാ. ജോസഫ്‌ കണ്ടത്തിപറമ്പില്‍ നയിക്കുന്ന തപസ്‌ ധ്യാനം ഡിസംബര്‍ അഞ്ച്‌, ആറ്‌, ഏഴ്‌ തീയതികളില്‍ മെല്‍ബണിലെ ടെംബിള്‍സ്റ്റോവിലുള്ള ഹോളി ക്രോസ്‌ സെന്ററില്‍ നടക്കും.

മൂന്നു ദിവസത്തെ താമസിച്ചുള്ള ധ്യാന ശുശ്രൂഷയില്‍ പങ്കെടുവാന്‍ ആഗ്രഹിക്കുന്നവര്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്‌. ആദ്യം പേരുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന 80 പേര്‍ക്കാണ്‌ ധ്യാനത്തില്‍ പ്രവേശനം. മെല്‍ബണ്‍ സീറോ മലബാര്‍ കത്തീഡ്രല്‍ വെബ്‌സൈറ്റില്‍ ംംം.മഹുവീിമെരമവേലറൃമഹ.രവൗൃരവ ധ്യാനത്തിന്‌ ബുക്ക്‌ ചെയ്യാവുന്നതാണ്‌.
വിവരങ്ങള്‍ക്ക്‌: ജിജിമോന്‍ കുഴിവേലില്‍ 0402 652 646, സൈമണ്‍ മാത്യു 0412 826 990, സെബാസ്റ്റ്യന്‍ തട്ടില്‍ 0413 716 244, സജി മാത്യു 0422 682 170