Breaking News

Trending right now:
Description
 
Nov 18, 2015

ചാലക്കുടി അസോസിയേഷന്‍ വാര്‍ഷികാഘോഷം മെല്‍ബണില്‍

പോള്‍ സെബാസ്റ്റ്യന്‍
image
മെല്‍ബണ്‍:  ചാലക്കുടിയില്‍നിന്നും പരിസരപ്രദേശങ്ങളില്‍ നിന്നും മെല്‍ബണില്‍ താമസമാക്കിയ കുടുംബങ്ങളുടെ കൂട്ടായ്‌മയായ ചാലക്കുടി അസോസിയേഷന്‍ അഞ്ചാമതു വാര്‍ഷികം ആഘോഷിക്കുന്നു. ചാലക്കുടിയുടെ പരിസരപ്രദേശങ്ങളിലുള്ള നിര്‍ധനരായ രോഗികളുടെ ചികിത്സക്ക്‌ സാമ്പത്തിക സഹായം നല്‍കുന്നതിനുള്ള ചാരിറ്റി ഫണ്ട്‌ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ആരംഭിക്കും. മെല്‍ബണ്‍ shines കീലോറിലുള്ള ബ്രിംബാങ്ക്‌പാര്‍ക്കില്‍ നവംബര്‍ 22(ഞായറാഴ്‌ച) രാവിലെ 10 മണി മുതല്‍ വൈകീട്ട്‌ 3 മണി വരെയാണ്‌ ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നതെന്ന്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ റോള്‍ദാന്‍ മേലേടന്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക്‌ ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്‌.
റോള്‍ദാന്‍ മേലേടന്‍: 0430 141 143
വര്‍ഗ്ഗീസ്‌ ജോണ്‍: 0415 359 596
ജോര്‍ജ്ജ്‌ ആന്റണി: 0411 829 101

വിലാസം: ബ്രിംബാങ്ക്‌ പാര്‍ക്ക്‌, കീലോര്‍ പാര്‍ക്ക്‌ഡ്രൈവ്‌
കീലോര്‍ഈസ്റ്റ്‌