Breaking News

Trending right now:
Description
 
Nov 15, 2015

ഇന്ത്യാ ഇന്റര്‍നാഷനല്‍ ട്രേഡ്‌ ഫെയറിന്‌ ഡല്‍ഹിയില്‍ തുടക്കം

image രാജ്യത്തെ ഏറ്റവും വലിയ പ്രദര്‍ശന, വില്‍പ്പന മേളയായ ഇന്ത്യാ ഇന്റര്‍നാഷനല്‍ ട്രേഡ്‌ ഫെയറിന്‌ ഡല്‍ഹിയിലെ പ്രഗതി മൈതാനത്ത്‌ തുടക്കമായി. മെയ്‌ക്‌ ഇന്‍ ഇന്ത്യ എന്ന പ്രമേയവുമായി വിവിധ സംസ്ഥാനങ്ങളും പത്തിലധികം വിദേശരാജ്യങ്ങളും മേളയില്‍ പങ്കെടുക്കുന്നുണ്ട്‌. ആദ്യത്തെ അഞ്ചുദിവസം വ്യപാര സന്ദര്‍ശകര്‍ക്കാണു പ്രവേശനം അനുവദിച്ചിരിക്കുന്നത്‌. 19 മുതല്‍ 27വരെ പൊതുജനങ്ങള്‍ക്ക്‌ മേള ആസ്വദിക്കാന്‍ അവസരമുണ്ട്‌. മേളയുടെ ഉദ്‌ഘാടനം രാഷ്ട്രപതി പ്രണബ്‌ മുഖര്‍ജി നിര്‍വഹിച്ചു. കേരളത്തിന്റെ വൈവിധ്യവും സാധ്യതകളും കരുത്തും കാര്യക്ഷമതയും ഒരു കുടക്കീഴില്‍ അണിനിരത്തി ഒരുക്കിയ കേരള പവിലിയന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍ ഉദ്‌ഘാടനം ചെയ്‌തു.