Breaking News

Trending right now:
Description
 
Nov 14, 2015

ഇന്നു ലോക പ്രമേഹദിനം: ട്രെയിന്‍ യാത്രക്കാര്‍ക്ക്‌ സൗജന്യ പരിശോധന

image ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച്‌ ട്രെയിന്‍ യാത്രക്കാര്‍ക്ക്‌ ഇന്നു സൗജന്യ ആരോഗ്യ പരിശോധന നല്‍കും. ദക്ഷിണ റയില്‍വേയും രാജഗിരി ആശുപത്രിയും സംയുക്തമായിട്ടാണ്‌ പരിപാടി സംഘടിപ്പിക്കുന്നത്‌. രാവിലെ കോട്ടയം, ആലപ്പുഴ, തൃശൂര്‍ ഭാഗങ്ങളില്‍നിന്നു കൊച്ചിയിലേക്കു വരുന്ന നാലു ട്രെയിനുകളിലാണു സൗജന്യ ബിപി, പ്രമേഹ പരിശോധന. തിരുവനന്തപുരത്തേക്കുള്ള ജനശതാബ്ദിയില്‍ തൃശൂര്‍ മുതല്‍ എറണാകുളം വരെയും ഏറനാട്‌ എക്‌സ്‌പ്രസില്‍ ആലപ്പുഴ മുതല്‍ എറണാകുളംവരെയും വേണാട്‌ എക്‌സ്‌പ്രസിലും കൊല്ലം - എറണാകുളം പാസഞ്ചറിലും കോട്ടയം മുതല്‍ എറണാകുളംവരെയും പരിശോധനയുണ്ടാകും. എറണാകുളം സൗത്ത്‌ നോര്‍ത്ത്‌ ആശുവ സ്‌റ്റേഷനുകളിലും കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്‌. റയില്‍വേ ജീവനക്കാര്‍ക്കും സ്‌റ്റേഷനുകളിലെ ഓട്ടോ, ടാക്‌സി തൊഴിലാളികള്‍ക്കും പ്രത്യേക കൗണ്ടറുകളുണ്ട്‌. പരിശോധനയ്‌ക്ക്‌ വിധേയരാകുന്നവര്‍ക്കു ലഭിക്കുന്ന കൂപ്പണ്‍ ഉപയോഗിച്ച്‌ രാജഗിരി ആശുപത്രിയില്‍ സൗജന്യ തുടര്‍ചികിത്സാ പരിശോധനയ്‌ക്കു സൗകര്യമുണ്ടാവും. മലയാളത്തിലെ ഒരു പ്രമുഖദിനപത്രം വിവിധ പാസഞ്ചര്‍ അസോസിയേഷനുകളുടെ സഹകരണത്തോടെയാണ്‌ ആരോഗ്യപരിശോധന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്‌.