Breaking News

Trending right now:
Description
 
Nov 13, 2015

സിദ്ധാര്‍ഥ ലാമയ്‌ക്ക്‌ വീണ്ടും മോഹന്‍ലാലിനൊപ്പം അഭിനയിക്കണമെന്ന്‌

image മോഹന്‍ലാലിനോടൊപ്പം ഇനിയും അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന്‌ യോദ്ധ സിനിമയിലെ ബാലതാരം സിദ്ധാര്‍ഥ ലാമ. ലെനിന്‍ രാജേന്ദ്രന്റെ പുതിയ സിനിമയായ ഇടവപ്പാതിയുടെ വിശേഷങ്ങള്‍ പങ്കുവയ്‌ക്കുകയായിരുന്നു സിദ്ധാര്‍ഥ്‌. 37 വര്‍ഷങ്ങളായി കര്‍ണാടകയിലെ ബൈലക്കുപ്പയില്‍ അഭയാര്‍ഥികളായി താമസിക്കുന്ന ടിബറ്റന്‍ വംശജരുടെ ആന്തരികസംഘര്‍ഷങ്ങളാണ്‌ ഇടവപ്പാതിയുടെ പ്രമേയം.
യോദ്ധ എന്ന മലയാളചിത്രത്തില്‍ റിംപോച്ചയായി വേഷമിട്ട സിദ്ധാര്‍ഥിന്റെ മലയാളത്തിലേക്കുള്ള രണ്ടാം വരവാണ്‌ ഈ ചിത്രം. ചിത്രത്തിലെ പ്രധാന കഥാപാത്രമായ സിദ്ധാര്‍ഥ്‌ എന്ന ടിബറ്റന്‍ വംശജന്റെ വേഷവും ഉപഗുപ്‌തന്റെ വേഷവുമാണ്‌ സിദ്ധാര്‍ഥ്‌ ലാമ അഭിനയിക്കുന്നത്‌. വാസവദത്തയായി ഊര്‍മിള ഉണ്ണിയുടെ മകള്‍ ഉത്തര ഉണ്ണിയും വേഷമിടുന്നുണ്ട്‌. ചിത്രത്തില്‍ ബൈലക്കൂപ്പയിലെ എസ്റ്റേറ്റ്‌ മാനേജരുടെ ഭാര്യയായും വാസവദത്തയുടെ അമ്മയായും ബോളിവുഡ്‌ നടി മനീഷ കൊയ്‌രാള അഭിനയിക്കുന്നു.