Breaking News

Trending right now:
Description
 
Nov 12, 2015

അതിജീവിക്കാന്‍ കഴിയുന്ന രോഗമാണ്‌ കാന്‍സറെന്നു മനീഷ കൊയ്‌രാള

image മറ്റേതു രോഗത്തെയും പോലെ അതിജീവിക്കാന്‍ കഴിയുന്ന രോഗമാണ്‌ കാന്‍സറെന്നു ബോളിവുഡ്‌ താരം മനീഷ കൊയ്‌രാള വ്യക്തമാക്കി. കാന്‍സറിനെ തോല്‍പ്പിച്ചു ജീവിതത്തിലേക്കു മടങ്ങിയെത്തിയ മനീഷ, ലെനിന്‍ രാജേന്ദ്രന്റെ പുതിയ സിനിമയായ ഇടവപ്പാതിയുടെ വിശേഷങ്ങള്‍ മാധ്യമപ്രവര്‍ത്തകരുമായി പങ്കുവയ്‌ക്കുന്നതിനിടെയാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. കാന്‍സര്‍ രോഗം ബാധിക്കുക എന്നാല്‍ അതു ജീവിതത്തിന്റെ അവസാനമല്ല. കാന്‍സറിനപ്പുറം ജീവിതമുണ്ടെന്ന്‌ ഓര്‍ക്കണം. സിനിമയുള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ മരണത്തിനു തുല്യമായി കാന്‍സറിനെ ചിത്രീകരിക്കുന്നതിനാല്‍ ജനങ്ങളില്‍ ഈ രോഗത്തെക്കുറിച്ച്‌ വലിയ തെറ്റിദ്ധാരണകളാണ്‌ നിലനില്‍ക്കുന്നത്‌. ഈ രീതി മാറണം. സിനിമകള്‍ കാന്‍സറിനെക്കുറിച്ചുള്ള യഥാര്‍ഥ വസ്‌തുതകള്‍ ജനങ്ങള്‍ക്കു നല്‍കണം- മനീഷ പറഞ്ഞു. പല സിനിമകളിലും പുകവലിക്കാരിയായി അഭിനയിച്ചിട്ടുണ്ട്‌. പക്ഷേ പുകവലി ഒരു വിപത്താണ്‌. ഇതിനെതിരായി വലിയ ബോധവത്‌കരണം ആവശ്യമാണ്‌. ജീവിതവും ആരോഗ്യവുമാണ്‌ വലുത്‌. കാന്‍സറിനോട്‌ പൊരുതുന്നതിനിടെയാണ്‌ ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ച്‌ ബോധമുണ്ടാകുന്നത്‌. ജീവിതത്തിന്റെ മൂല്യം തിരിച്ചറിയാന്‍ കാന്‍സര്‍ വരുംവരെ കാത്തിരിക്കേണ്ടതില്ലെന്നു മനീഷ പറയുന്നു. അഭിനയത്തോടൊപ്പം കാന്‍സറിനെതിരായ ബോധവത്‌കരണ പരിപാടികളിലും മനീഷ പങ്കെടുക്കുന്നുണ്ട്‌.