Breaking News

Trending right now:
Description
 
Nov 11, 2015

കവി മധുസൂദനന്‍ നായര്‍ക്ക്‌ സിഡ്‌നിയില്‍ അപമാനം, മുപ്പതോളം സാംസ്‌കാരിക പ്രവര്‍ത്തകര്‍ സാക്ഷി

image
സിഡ്‌നി: പ്രശസ്‌ത കവി മധുസൂദനന്‍ നായര്‍ക്ക്‌ സിഡ്‌നിയില്‍ അപമാനം. കവിയരങ്ങെന്ന പേരില്‍ ഓണ്‍ലൈന്‍ പത്രത്തിന്റെ ഉത്‌ഘാടനം നടത്തിയ ചടങ്ങില്‍ വച്ചായിരുന്നു അപമാനം. മറ്റൊരു സംസാകാരിക സംഘടനയുടെ പ്രമോഷന്‍ വീഡിയോയ്‌ക്ക്‌ ബൈറ്റ്‌ നല്‌കിയതിനു കവിയരങ്ങിന്റെ സംഘാടകര്‍ തന്നെയാണ്‌ കവിയെ അപമാനിച്ചത്‌. മുപ്പതോളം പേര്‍ നോക്കി നില്‍ക്കെയാണ്‌ കവിക്ക്‌ ഇത്തരം ഒരു അപമാനം നേരിട്ടത്‌. തങ്ങള്‍ വിളിച്ചിട്ടാണ്‌ കവി വന്നതെന്നും അതിനാല്‍ മറ്റെന്തെങ്കിലും പരിപാടിയില്‍ പങ്കെടുക്കണമെങ്കില്‍ സംഘാടകരുടെ അനുവാദം വേണമെന്നും പറഞ്ഞാണ്‌ ബൈറ്റ്‌ നല്‌കാുന്നതില്‍ നിന്ന്‌ സംഘാടകര്‍ വിലക്കുകയായിരുന്നു.
കവിയുടെ ശിഷ്യര്‍ കൂടിയായ ക്രിസ്‌ ആന്റണിയും ഫെയ്‌ന്‍സണും സംഘാടകരായിട്ടുള്ള സിഡ്‌നി കലോത്സവം എന്ന പരിപാടിയുടെ പ്രമോഷന്‍ വീഡിയോയ്‌ക്കു വേണ്ടി ആശംസ സിഡ്‌നിയില്‍ എത്തുമ്പോള്‍ നല്‍കാമെന്നു കേരളത്തിന്‍ നിന്നു തന്നെ കവി സമ്മതിച്ചിരുന്നതാണ്‌. അതനുസരിച്ചാണ്‌ സിഡ്‌നി കലോത്സവത്തിന്റെ സംഘാടകര്‍ കവിയരങ്ങു നടക്കുന്ന വേദിയില്‍ എത്തിയത്‌. 
എന്നാല്‍ കവിയരങ്ങിന്റെ സംഘാടകര്‍ കവിയെ അപമാനിക്കുന്ന നിലപാട്‌ സ്വീകരിക്കുകയായിരുന്നു. ഇതേതുടര്‍ന്നു കവി ബൈറ്റു നല്‍കുന്നതില്‍ നിന്നു മനസ്‌താപത്തോടെ പിന്‍മാറി.
മലയാളത്തിന്റെ പ്രശസ്‌ത കവിക്ക്‌ അന്യനാട്ടില്‍ വച്ചും മലയാളി സാംസ്‌കാരിക പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നും തന്നെ ഇത്തരം ഒരു നീക്കം ഉണ്ടായത്‌ ആസ്‌ട്രേലിയയിലുള്ള മുഴുവന്‍ മലയാളികള്‍ക്ക്‌ അപമാനമായി. 
സാംസ്‌കാരിക പരിപാടികള്‍ എന്ന പേരില്‍ തട്ടിക്കൂട്ടു പരിപാടികള്‍ സംഘടിപ്പിച്ച്‌ മലയാളികളെ പറ്റിക്കുന്ന ചില സംഘടനകളാണ്‌ സംസ്‌കാരം ലവലേശം തൊട്ടുതീണ്ടാത്ത നടപടികള്‍ സ്വീകരിക്കുന്നത്‌.