Breaking News

Trending right now:
Description
 
Nov 10, 2015

സ്വര്‍ണ നാണയവും സ്വര്‍ണക്കട്ടിയും ഇന്ത്യാ ഗവണ്‍മെന്റ്‌ പുറത്തിറക്കി

image ഗോള്‍ഡ്‌ റിഫോം പദ്ധതിപ്രകാരം ഇന്ത്യാ ഗവണ്‍മെന്റ്‌ സ്വര്‍ണ നാണയവും സ്വര്‍ണക്കട്ടിയും പുറത്തിറക്കി. 24 കാരറ്റ്‌ സ്വര്‍ണത്തില്‍ നിര്‍മിച്ചിരിക്കുന്ന സ്വര്‍ണ നാണയത്തിന്റെയും സ്വര്‍ണക്കട്ടിയുടെയും ഒരു വശത്ത്‌ അശോകചക്രവും മറുവശത്ത്‌ മഹാത്മാഗാന്ധിയുടെ മുഖവും ആലേഖനം ചെയ്‌തിട്ടുണ്ട്‌. തുടക്കത്തില്‍ 5, 10 ഗ്രാമുകളില്‍ മാത്രം വിപണിയിലെത്തുന്ന സ്വര്‍ണനാണയങ്ങള്‍, പിന്നീട്‌ കൂടിയ തൂക്കത്തിലും ലഭ്യമാക്കും. 20 ഗ്രാം ഭാരമുള്ള സ്വര്‍ണക്കട്ടിയാണ്‌ ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്‌. സ്വര്‍ണനാണയം, സ്വര്‍ണക്കട്ടി എന്നിവയില്‍ കൃതിമത്വവും നടത്താന്‍ സാധിക്കാത്ത വിധം ടാംമ്പര്‍ പ്രൂഫ്‌ പാക്കിംഗ്‌ ചെയ്‌തിട്ടുണ്ട്‌. ഇന്ത്യയില്‍ മെറ്റല്‍സ്‌ ആന്‍ഡ്‌ മിനറല്‍സ്‌ ട്രേഡിംഗ്‌ കോര്‍പ്പറേഷന്റെ 15 ഔട്ട്‌ലെറ്റുകള്‍ വഴിയാണ്‌ സ്വര്‍ണനാണയവും സ്വര്‍ണക്കട്ടിയും വില്‍പ്പനയ്‌ക്കെത്തുന്നത്‌. പോസ്റ്റ്‌ ഓഫീസുകളിലും ബാങ്കുകളിലും വൈകാതെതന്നെ ലഭിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. ുകെ, യുഎസ്‌എ, സൗത്ത്‌ ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളുടെ വിപണിയിലും ഇന്ത്യന്‍ സ്വര്‍ണനാണയവും സ്വര്‍ണക്കട്ടിയും കിട്ടും.