Breaking News

Trending right now:
Description
 
Nov 09, 2015

ചില്ലു പാലത്തില്‍ 100 സത്രീകളുടെ യോഗഭ്യാസം

image

ബെയ്‌ജിംഗ്‌: സമുദ്രനിരപ്പില്‍ നിന്നും 600 അടി ഉയരത്തിലുള്ള ചില്ലുപാലത്തില്‍ 100 സ്‌ത്രീകളുടെ യോഗാഭ്യാസം. കൈയും കാലും വിറച്ചു കാഴ്‌ചക്കാര്‍ പാതി വഴിയില്‍ യാത്ര അവസാനിപ്പിക്കുന്ന ചില്ലു പാലത്തിലാണ്‌ അഭ്യാസപ്രകടനം. കാഴ്‌ചക്കാരെ സാക്ഷി നിറുത്തിയാണ്‌ യോഗ നടത്തിയത്‌.


yoga bridge
യോഗാഭ്യാസത്തിനായി മഞ്ഞയും വെള്ളയും വസ്‌ത്രം ധരിച്ചെത്തിയ ചൈനീസ്‌ പെണ്‍കുട്ടികള്‍ ഒരു ഭയവും കൂടാതെ മണിക്കൂറുകളോളം അഭ്യാസപ്രകടനം നടത്തി. പാലത്തിന്റെ സുരക്ഷ സംവിധാങ്ങള്‍ പ്രചരിപ്പിക്കാനാണ്‌ ഇത്തരമൊരു പ്രകടനമെന്നാണ്‌ യോഗ പ്രകടനത്തിന്റെ സംഘാടകര്‍ പറയുന്നു.