Breaking News

Trending right now:
Description
 
Dec 24, 2012

പാത്രിയാര്‍ക്കീസ്‌ സെക്രട്ടറി ഡോ.മാത്യുസ്‌ മാര്‍ തിമോത്തിയോസ്‌ മെത്രാപ്പോലീത്ത അഖില മലങ്കര സുവിശേഷയോഗത്തിന്റെ മുഖ്യാതിഥി

image സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ ഇന്ത്യന്‍ അഫയര്‍ പാത്രിയാര്‍ക്കീസ്‌ സെക്രട്ടറി ഡോ.മാത്യുസ്‌ മാര്‍ തിമോത്തിയോസ്‌ ഡിസം. 26 മുതല്‍ ജനുവരി ഒന്നു വരെ കേരള സന്ദര്‍ശനത്തിന്‌ എത്തുന്നു. മെത്രാപ്പോലീത്തയായി സ്ഥാനം ഏറ്റതിനു ശേഷം അദ്ദേഹം ആദ്യമായി നടത്തുന്ന കേരള സന്ദര്‍ശമാണിത്‌. 

26-ന്‌ പുത്തന്‍കുരിശില്‍ നടക്കുന്ന അഖില മലങ്കര സുവിശേഷ യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്താനാണ്‌ ഇദ്ദേഹം കേരളത്തിലേയ്‌ക്ക്‌ വരുന്നത്‌. അന്നേദിവസം തന്നെ ആലപ്പുഴ ചേപ്പാട്‌ സെന്റ്‌ ജോര്‍ജ്‌ പള്ളിയില്‍ നല്‌കുന്ന സ്വീകരണത്തില്‍ പങ്കെടുക്കും. 30-ന്‌ മണര്‍കാട്‌ സെന്റ്‌ മേരിസ്‌ പള്ളിയില്‍ വി. കുര്‍ബാനയര്‍പ്പിക്കും. ഒന്നാം തീയതി ഇടുക്കി ജില്ലയിലെ പശുപ്പാറയില്‍ നല്‌കുന്ന സ്വീകരണയോഗത്തില്‍ പങ്കെടുത്തതിനു ശേഷം രണ്ടാം തീയതി സിറിയയിലേയ്‌ക്ക്‌ മടങ്ങും.

 സഭ ഏറെ പ്രസിസന്ധി നേരിടുന്ന കാലത്ത്‌ ഡോ.മാത്യുസ്‌ മാര്‍ തിമോത്തിയോസ്‌ മെത്രാപ്പോലീത്തയുടെ സന്ദര്‍ശനത്തെ കേരളത്തിലെ വിശ്വാസിസമൂഹം ഏറെ പ്രാധാന്യത്തോടെയാണ്‌ നോക്കികാണുന്നത്‌.