Breaking News

Trending right now:
Description
 
Nov 09, 2015

ഗാലക്‌സി ഓണ്‍ സീരീസുമായി സാംസങ്‌

image കൊച്ചി: സാംസങിന്റെ ഗാലക്‌സി ഓണ്‍ സീരീസ്‌ സ്‌മാര്‍ട്ട്‌ഫോണുകളായ ഓണ്‍ 5, ഓണ്‍ 7 എന്നിവ വിപണിയിലെത്തി. 4 ജി സൗകര്യത്തോടെ വിപണിയിലെത്തുന്ന ഗാലക്‌സി ഓണ്‍ സീരിസ്‌ ഫോണുകള്‍ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കായി ഇന്ത്യയില്‍ നിര്‍മ്മിച്ചതാണ്‌.

അള്‍ട്രാ ഡാറ്റാ സേവിംഗ്‌ മോഡ്‌, 4ജി ഡൗണ്‍ലോഡ്‌ ബൂസ്‌റ്റര്‍, മിക്‌സ്‌ റേഡിയോ എന്നീ സൗകര്യങ്ങളോടെ എത്തുന്ന ഗാലക്‌സി ഓണ്‍ 5, ഗാലക്‌സി ഓണ്‍ 7 ഫോണുകളുടെ വില്‍പന ഫ്‌ളിപ്‌കാര്‍ട്ടിലൂടെയാണ്‌. ഉപഭോക്താക്കള്‍ക്കായി ആകര്‍ഷകമായ ഡീലുകളും ഓഫറുകളുമടങ്ങിയ മൈ ഗാലക്‌സി ആപ്പും ഗാലക്‌സി ഓണ്‍ 5, ഓണ്‍ 7 ഫോണുകളുടെ പ്രത്യേകതയാണ്‌. ഓഫ്‌ലൈന്‍ മോഡില്‍ പാട്ടുകള്‍ ഡൗണ്‍ലോഡ്‌ ചെയ്യാമെന്ന പ്രത്യേകതയും ഗാലക്‌സി ഓണ്‍ സീരീസ്‌ ഫോണുകള്‍ക്കുണ്ട്‌.

ഫോക്‌സ്‌ ലെതര്‍ ബാക്ക്‌ കവര്‍ ഓണ്‍ സീരിസ്‌ ഫോണുകളെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ഗാലക്‌സി ഓണ്‍7-ന്‌ 5.5 ഇഞ്ച്‌ ഡിസ്‌പ്ലേയും ഗാലക്‌സി ഓണ്‍5-ന്‌ 5 ഇഞ്ച്‌ ഡിസ്‌പ്ലേയുമാണ്‌ സാംസങ്‌ നല്‍കിയിരിക്കുന്നത്‌. 13 എംപി (ഓണ്‍7) 8 എംപി (ഓണ്‍5) മുന്‍കാമറയും, 5എംപി പിന്‍ കാമറയുമാണ്‌ ഓണ്‍ സീരീസ്‌ ഫോണുകളില്‍ ഒരുക്കിയിട്ടുള്ളത്‌. ഗ്രൂപ്പ്‌ഫി, പാം സെല്‍ഫി എന്നിവ സാധ്യമാക്കുന്ന ഫ്രണ്ട്‌ കാമറയ്‌ക്കു പുറമേ ഡബിള്‍ ടാപ്പ്‌ ചെയ്യുന്നതു വഴി കാമറ ക്വിക്ക്‌ ലോഞ്ച്‌ ചെയ്യാവുന്ന സംവിധാനവും ഓണ്‍ സീരീസ്‌ ഫോണുകളില്‍ ഒരുക്കിയിട്ടുണ്ട്‌. 

128 ജിബി വരെ വികസിപ്പിക്കാവുന്ന മെമ്മറി കാര്‍ഡ്‌ സ്ലോട്ടും ഓണ്‍ സീരീസ്‌ ഫോണുകളില്‍ ലഭ്യമാണ്‌. ഗോള്‍ഡ്‌, ബ്ലാക്ക്‌ നിറങ്ങളില്‍ ലഭ്യമാകുന്ന സാംസങ്‌ ഗാലക്‌സി ഓണ്‍5, ഓണ്‍7 ഫോണുകള്‍ ഫ്‌ളിപ്‌കാര്‍ട്ടില്‍ ലഭ്യമാണ്‌. വില 10,990 രൂപ (ഓണ്‍7), 8,990 രൂപ (ഓണ്‍5)