Breaking News

Trending right now:
Description
 
Nov 09, 2015

ഫൊക്കാന റീജണല്‍ കണ്‍വന്‍ഷന്‍ നവംബര്‍ 14-ന്

ശ്രീകുമാര്‍ ഉണ്ണിത്താന്‍
image
ന്യൂയോര്‍ക്ക്‌.: ഫെഡറേഷന്‍ ഓഫ്‌ കേരള അസ്സോസിയേഷന്‍സ്‌ ഇന്‍ നോര്‍ത്ത്‌ അമേരിക്ക (ഫൊക്കാന) യുടെ പതിനേഴാമത്‌ ദേശീയ കണ്‍വന്‍ഷന്‍ 2016 ജൂലൈ 1 മുതല്‍ 4 വരെ കാനഡയിലെ ടൊറന്റോയില്‍ വെച്ച്‌ നടത്തുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. അതിനു മുന്നോടിയായി അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുന്ന റീജിയണല്‍ കിക്ക്‌ഓഫ്‌ അനുസ്യൂതം തുടര്‍ന്നു കൊണ്ടിരിക്കുന്നു. ജനകീയ പിന്തുണയോടെ ഓരോ റീജിയനുകളിലും സംഘടിപ്പിക്കുന്ന കിക്ക്‌ഓഫിന്‌ വമ്പിച്ച പ്രതികരണമാണ്‌ ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന്‌ ഫൊക്കാന ഭാരവാഹികള്‍ അറിയിച്ചു.

 ടൊറന്റോ യിലെ  കിക്ക്‌ഓഫു വിജയത്തിനുശേഷം അടുത്ത കിക്ക്‌ഓഫ്‌ ന്യൂയോര്‍ക്ക്‌റീജിയനിൽ നവംബര്‍ 14 തിയതി ശനിയാഴ്‌ച രാവില 11 മണിമുതല്‍ വൈകീട്ട്‌ 8 മണിവരെ ന്യൂയോര്‍ക്ക്‌ വെച്ച്  (26 നോര്‍ത്ത്‌ ട്യ്‌സണ്‍ അവനു ഫ്‌ലോരല്‍ പാര്‍ക്ക്‌,ന്യൂയോര്‍ക്ക്‌)  നടത്തുന്നതന്നെന്നു റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ ജോസ്‌ കാനാട്‌ അറിയിച്ചു.  
കുട്ടികളുടെ വിവിധ പ്രായത്തിലുള്ള കല മത്സരങ്ങല്‍ ആണ്‌ ഫൊക്കാന റീജിയണല്‍ കിക്ക്‌ഓഫ്‌ നോടൊപ്പം ചിട്ട പെടുത്തിയിട്ടുള്ളത്‌. സോളോ സൊങ്ങ്‌, സിംഗിള്‍ ഡാന്‍സ്‌, എലോകേഷന്‍ തുടങ്ങി നിരവധി മത്സരങ്ങല്‍ ഉല്‍പ്പെടുത്തിയണ്‌റീജിയണല്‍ കണ്‍വന്‍ഷന്‍ സംഘടിപ്പിചിരിക്കുന്നത്‌ . ഇതു പ്രയത്തിന്റെ അടിസ്ഥാനത്തില്‍ മുന്നു കാറ്റാഗെറി ആയിട്ടാണ്‌ മത്സരങ്ങല്‍ നടത്തുന്നത്‌.

അമേരിക്കൻ മലയാളികളുടെ അഭിരുചിക്കനുസരിച്ച്  മനസിലാക്കി സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ സംഘടിപ്പിച്ച് പ്രവർത്തിക്കാൻ സാധിച്ചതാണ് ഫൊക്കാനയെ  ജനകീയമാക്കിയത്.കുട്ടികൾ,ചെറുപ്പക്കാർ,വനിതകൾ ,അങ്ങനെ ആബാലവൃദ്ധം ജനങ്ങളെയും നമ്മൾ ഫോക്കാനയ്ക്കൊപ്പം കൂട്ടി.അവര്ക്ക് അവസരങ്ങൾ നല്കി അവരെ വളര്ത്തിയെടുക്കുവാൻ ശ്രെമിക്കുകയും ,താരങ്ങളാകുകയും ചെയ്യുന്നു. അവിടെയാണ് ഫൊക്കാന എന്ന പ്ലാട്ഫോമിന്റെ    പ്രസക്തി. വളന്നു വരുന്ന 
നമ്മുടെ കുട്ടികൾക്ക്  അവസരങ്ങൾ നൽകുക  എന്നതാണ്  ഫൊക്കാന റീജിയണല്‍ കല മത്സരങ്ങലുടെ ഉദ്ദേശം.

വടക്കേ അമേരിക്കൻ മലയാളികളുടെ കലാബോധത്തിനു പുതിയ ഊടും പാവും  നല്കിയ കേന്ദ്ര ബിന്ദുവാണ് ഫൊക്കാന .ഫൊക്കാന നാളിതുവരെ നടപ്പിലാക്കിയ പ്രവർത്തനങ്ങളിൽ ഏറ്റവും മികച്ചതും നാളെ ലോകത്തിനു കാട്ടികൊടുക്കാവുന്നതുമായ ഒരുകാര്യം ചുറുച്ചുറുക്കുള്ള ചെറുപ്പക്കാരെ കാലത്തിനു സമ്മാനിക്കാനാഅകുന്ന് എന്നതാണ്.ഫൊക്കാനയിൽ നിന്ന് കിട്ടിയ സാംസ്കാരിക പാരമ്പര്യം ,കലാചാതുരി ,നേതൃത്വ ഗുണം ഒക്കെ ജീവിതത്തിലും ,ഉദ്യോഗസ്ഥ രംഗത്തും പ്രകടിപ്പിക്കുന്നതിന്  ന്നമ്മുടെ കുട്ടികൾക്  കഴിയുന്നു എന്നുളത്  ഒരു  സത്യം മാത്രമാണ്


ഫൊക്കാന ദേശീയ നേതാക്കളും സാമൂഹ്യസാംസ്‌ക്കരിക രംഗങ്ങളിലെ പ്രമുഖരും കണ്‍വന്‍ഷനില്‍ പങ്കെടുക്കും. വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്‌. എല്ലാവരേയും ഈ സമ്മേളനത്തിലേക്ക്‌ ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നുതായി വൈസ്‌ പ്രസിഡന്റ്‌ ജോസ്‌ കാനാട്‌, സെക്രട്ടറി അലക്‌സ്‌ തോമസ്‌ എന്നിവര്‍ അറിയിച്ചു.