Breaking News

Trending right now:
Description
 
Nov 08, 2015

കല്യാണ്‍ ജൂവലേഴ്‌സിന്റെ മുദ്ര ആഭരണശേഖരത്തിന്റെ ബ്രാന്‍ഡ്‌ അംബാസിഡറായി ജയാബച്ചന്‍, പ്രചാരണത്തിനായി അമിതാഭ്‌ ബച്ചനും

image മുംബെ: ഇന്ത്യയിലെ ഏറ്റവും വിശ്വസ്‌ത ആഭരണനിര്‍മാണ ബ്രാന്‍ഡായ കല്യാണ്‍ ജൂവലേഴ്‌സിന്റെ പരമ്പരാഗത ആഭരണശേഖരമായ മുദ്രയുടെ അംബാസിഡറായി ജയ ബച്ചനെ നിയമിച്ചു. കല്യാണ്‍ ജൂവലേഴ്‌സിന്റെ ദേശീയ ബ്രാന്‍ഡ്‌ അംബാസിഡറായ അമിതാഭ്‌ ബച്ചനോടൊപ്പം ജയ ബച്ചന്‍ ടെലിവിഷന്‍ പരസ്യങ്ങളില്‍ മുദ്ര ആഭരണശേഖരത്തിനായി പ്രചാരണം നടത്തും. 

ഇന്ത്യയുടെ സമൃദ്ധമായ പാരമ്പര്യം വിളിച്ചോതുന്ന രീതിയില്‍ ആഭരണനിര്‍മാതാക്കളുടെ കരവിരുതാല്‍ നിര്‍മിച്ച മികച്ച പരമ്പരാഗത ആഭരണങ്ങളാണ്‌ മുദ്ര ആഭരണശേഖരത്തിലുള്ളത്‌. കഴിഞ്ഞുപോയ കാലത്തിന്റെ ഓര്‍മകള്‍ പുതുക്കുന്നതിനൊപ്പംം വരുംകാലത്തേയ്‌ക്കുള്ള മുതല്‍ക്കൂട്ടുകൂടിയാണ്‌ ഈ ശേഖരത്തിലെ ഓരോ ആഭരണങ്ങളും. ശക്തവും കാലാതീതവുമായ മുദ്ര ശേഖരം പുറത്തിറക്കുന്നതിനായി ഇന്ത്യന്‍ സിനിമാലോകത്തെ എക്കാലത്തേയും ജനപ്രീതിയാര്‍ജ്ജിച്ച ബച്ചന്‍ ദമ്പതികളെ തെരഞ്ഞെടുത്തതും അതുകൊണ്ടുതന്നെയാണ്‌. കല്യാണ്‍ ജൂവലേഴ്‌സിന്റെ വിദഗ്‌ധരായ ആഭരണനിര്‍മാതാക്കള്‍ കൈവിരുതാല്‍ നിര്‍മിച്ച ചോക്കേഴ്‌സ്‌, നീളം കൂടിയതും കുറഞ്ഞതുമായ നെക്ലേസുകള്‍, വളകള്‍, കമ്മലുകള്‍ തുടങ്ങിയവയാണ്‌ ഈ ശേഖരത്തിന്റെ പ്രത്യേകത. വിവാഹാവസരങ്ങളില്‍ ഇന്ത്യന്‍ വധുക്കള്‍ക്ക്‌ അണിയാനുള്ള പരമ്പരാഗതവും നൂതനവുമായ രൂപകല്‍പനകള്‍ കൂടിച്ചേര്‍ന്നതാണ്‌ ഈ ആഭരണശേഖരം. നാനൂറു ഗ്രാം വരെയുള്ള ആഭരണങ്ങള്‍ ഈ ശേഖരത്തിലുണ്ട്‌. നാനൂറു ഗ്രാം വരെയുള്ള ആഭരണങ്ങള്‍ ഈ ശേഖരത്തിലുണ്ട്‌. 

കല്യാണ്‍ ജൂവലേഴ്‌സിന്റെ വിവിധ ആഭരണശേഖരങ്ങളും ബ്രാന്‍ഡുകളും പ്രചരിപ്പിക്കുന്നതിനായുള്ള പരസ്യചിത്രങ്ങളില്‍ ജയ ബച്ചന്‍ പങ്കെടുക്കും. രാജ്യത്തെ ഏറ്റവും മികച്ച ആഭരണ ബ്രാന്‍ഡായി പേരെടുത്ത കല്യാണ്‍ ജൂവലേഴ്‌സുമായി സഹകരിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന്‌ ജയ ബച്ചന്‍ പറഞ്ഞു. ഗുണമേന്മയും സുതാര്യതയും ഉറപ്പുനല്‌കുന്ന സമഗ്രമായ ശേഖരത്തെക്കുറിച്ച്‌ ഏറെ മതിപ്പുണ്ടെന്നും മുദ്ര ശേഖരത്തിനായി ഏറെക്കാലത്തിനുശേഷം അമിത്‌ജിയുമായി ഒന്നിച്ച്‌ സ്‌ക്രീനിലെത്തുന്നതിന്‌ അത്യധികം സന്തോഷമുണ്ടെന്നും ജയ ബച്ചന്‍ പറഞ്ഞു. കല്യാണ്‍ ജൂവലേഴ്‌സിന്റെ യാത്രകളില്‍ ഞാന്‍ എന്നും പങ്കാളിയായിരുന്നുവെന്നും കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ ബ്രാന്‍ഡിന്റെ വളര്‍ച്ച നേരില്‍കണ്ട്‌ ബോധ്യപ്പെടാന്‍ സാധിച്ചിട്ടുണ്ടെന്നും അമിതാഭ്‌ ബച്ചന്‍ ചൂണ്ടിക്കാട്ടി. 

ഏറ്റവും പുതിയ മുദ്ര ആഭരണശേഖരം കരവിരുതാല്‍ നിര്‍മിച്ച മികച്ച ശേഖരമാണെന്നും ജയയുമായി സ്‌ക്രീന്‍ പങ്കിടുന്നത്‌ എപ്പോഴും സവിശേഷമായ കാര്യമാണെന്നും അമിതാഭ്‌ ബച്ചന്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നും കല്യാണ്‍ ജൂവലേഴ്‌സിന്റെ സവിശേഷ മുഹൂര്‍ത്തങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു. ജയ ബച്ചനെ ബ്രാന്‍ഡ്‌ അംബാസിഡറാക്കിയതിലൂടെ ബച്ചന്‍ കൂടുംബവുമായുള്ള ബന്ധം കൂടുതല്‍ ഊഷ്‌മളമാക്കാന്‍ കഴിഞ്ഞുവെന്ന്‌ കല്യാണ്‍ ജൂവലേഴ്‌സ്‌ ചെയര്‍മാനും മാനേജിംഗ്‌ ഡയറക്ടറുമായ ടി.എസ്‌.കല്യാണരാമന്‍ പറഞ്ഞു. 

ഇന്ത്യന്‍ സിനിമയിലെ പ്രഥമ കുടുംബത്തെ ബ്രാന്‍ഡ്‌ അംബാസിഡര്‍മാരായി അവതരിപ്പിക്കാന്‍ തക്ക മികവുറ്റതാണ്‌ മുദ്ര ആഭരണശേഖരമെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധ ഉത്തരവാദിത്വങ്ങള്‍ ഒരേ പോലെ വിജയകരമായി നിര്‍വഹിക്കുന്നതില്‍ ഇന്ത്യന്‍ വനിതകള്‍ക്ക്‌ മാതൃകയാണ്‌ ജയ ബച്ചന്‍. കാലാതീതമായ ആകര്‍ഷകത്വവും അഴകും ചാരുതയും മുദ്ര ശേഖരത്തിനും അനുയോജ്യമാണ്‌. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച ദമ്പതികള്‍ കല്യാണിനൊപ്പം പുതിയൊരു ചരിത്രം കുറിക്കുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു. 

ദക്ഷിണേന്ത്യ, മഹാരാഷ്ട്ര, ഗുജറാത്ത്‌, ദേശീയ തലസ്ഥാനമേഖല, പഞ്ചാബ്‌, ഒഡീഷ എന്നിവിടങ്ങളിലെ സ്റ്റോറുകളുമായി കല്യാണ്‍ ജൂവലേഴ്‌സ്‌ ദേശീയ തലത്തില്‍ ശക്തമായ സാന്നിധ്യമായി മാറിയിരിക്കുകയാണ്‌. ഇന്ത്യയിലും പടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യങ്ങളിലുമായി കല്യാണിന്‌ 86 എക്‌സ്‌്‌ക്ല്യൂസീവ്‌ ഷോറൂമുകളാണുള്ളത്‌.