Breaking News

Trending right now:
Description
 
Nov 06, 2015

മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയ്‌ക്ക്‌ മെല്‍ബണില്‍ രണ്ടാമത്തെ ദേവാലയം

image
മെല്‍ബണ്‍: ഓസ്‌ട്രേലിയ മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയ്‌ക്ക്‌ മെല്‍ബണില്‍ പൂര്‍ത്തിയായ രണ്ടാമത്തെ ദേവാലയത്തിന്റെ കൂദാശ കര്‍മ്മം നവംബര്‍ 21, 22 തീയതികളിലായി നടക്കും. മലങ്കര സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധന്‍ പരിശുദ്ധ പരുമല തീരുമേനിയുടെ പേരില്‍ സ്ഥാപിതമായ ഈ ദേവാലയത്തിന്റെ കൂദാശ കര്‍മ്മം ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതിയന്‍ കാതോലിക്ക ബാവ നിര്‍വഹിക്കുന്നതാണ്‌. സഭാ സുന്നഹദോസ്‌ സെക്രട്ടറിയും കടനാട്‌ വെസ്‌റ്റ്‌ ഭദ്രാസനാധിപനുമായ ഡോ. മാത്യുസ്‌ മാര്‍സേവേറിയോസ്‌ , ഡോ. യാക്കോബ്‌ മാര്‍ ഐറേനിയോസ്‌, ഇടവകമെത്രാപ്പോലീത്ത ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ്‌ എന്നിവര്‍ സഹകാര്‍മ്മികര്‍ ആയിരിക്കും.





1970കളില്‍ കുടിയേറിയ വിശ്വാസികളുടെ നേതൃത്വത്തില്‍ 1994ലാണ്‌ ആദ്യ പള്ളി മെല്‍ബണില്‍ നിന്ന്‌ ഏഴു കിലോമീറ്റര്‍ അകലെ കോബര്‍ഗില്‍ പണിതത്‌. പിന്നീട്‌ 2011 യില്‍ ഈ ദേവാലയം കത്തീഡ്രലായി ഉയര്‍ന്നു. പിന്നീട്‌ വിശ്വാസികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവ്‌ വന്നതിനെ തുടര്‍ന്ന്‌ രണ്ടാമതൊരു ദേവാലയം നിര്‍മ്മിക്കണമെന്നാവശ്യം ശക്തമായിരുന്നു. 2012 ഡിസംബറില്‍ സൗത്ത്‌ ക്ലെയ്‌റ്റണിലെ ഹെതര്‍റ്റണ്‍ റോഡില്‍ പുതിയ ചാപ്പലിന്‌ അനുയോജ്യമായ സ്ഥലം വാങ്ങി 2015 ജനുവരിയില്‍ പുതിയ ദേവാലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്‌തു
2.5 മില്യണ്‍ ഡോളര്‍ ചിലവാക്കിയാണ്‌ പള്ളി പണി പൂര്‍ത്തിയാക്കിയിരിക്കുന്നത്‌.