Breaking News

Trending right now:
Description
 
Dec 24, 2012

എന്‍ഫീല്‍ഡിന്റെ ബുള്ളറ്റ്‌ ഉടമകളുടെ ആദ്യ റോയല്‍ റൈഡ്‌ വന്‍വിജയം

image റോയല്‍ റൈഡേഴ്‌സിന്റെ ഉദ്‌ഘാടനയാത്ര ഡിവൈഎസ്‌പി രമേഷ്‌ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു. തിരുവനന്തപുരത്ത്‌ ടെക്‌നോപാര്‍ക്ക്‌ മുതല്‍ പൊന്‍മുടിവരെ 65 കിലോമീറ്റര്‍ ദൂരമായിരുന്നു ആദ്യ സേഫ്‌റ്റി റൈഡ്‌..

ഇരുപത്തഞ്ച്‌ എന്‍ഫീല്‍ഡ്‌ ബുള്ളറ്റുകളാണ്‌ യാത്രയില്‍ പങ്കെടുത്തത്‌. രാജ്യമെങ്ങും സ്‌ത്രീകള്‍ക്കെതിരേ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതില്‍ റോയല്‍ റൈഡേഴ്‌സ്‌ ആശങ്ക രേഖപ്പെടുത്തി. മോട്ടോര്‍ ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ ഹെല്‍മറ്റ്‌ ധരിക്കേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ച്‌ സജീവ്‌ തങ്കപ്പന്‍ പ്രസംഗിച്ചു.


ഡിസംബര്‍ ഇരുപതിനാണ്‌ തിരുവനന്തപുരത്ത്‌ റോയല്‍ റൈഡേഴ്‌സ്‌ കേരള എന്ന പേരില്‍ റോയല്‍ എന്‍ഫീല്‍ഡ്‌ ബൈക്കുകളുടെ ഉടമകള്‍ ചേര്‍ന്ന്‌ പുതിയ ക്ലബ്‌ രൂപീകരിച്ചത്‌. ലോകായുക്ത ഡിവൈഎസ്‌പി കെ.വി. മഹേഷ്‌ ദാസ്‌ വെബ്‌സൈറ്റ്‌ ഉദ്‌ഘാടനം ചെയ്‌തു. സജീവ്‌ തുളസീധരന്‍, സുരേഷ്‌ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.royalriderskerala.com