Breaking News

Trending right now:
Description
 
Dec 24, 2012

ആരെയും അതിശയിപ്പിക്കുന്ന ഈ ആഭരണങ്ങള്‍ കണ്ടുനോക്കൂ, പ്രകൃതിയില്‍നിന്ന്‌

മോഡേണ്‍, എത്‌നിക്‌ വസ്‌ത്രങ്ങള്‍ക്കൊപ്പം ഇണങ്ങും
image
Ria Merlin, riamerlin@hotmail.com

ആരും ഒരുനിമിഷം ഒന്ന്‌ അതിശയിച്ചുപോകും. ആര്‍ക്കും ഒന്നെടുത്തുനോക്കാനും അണിഞ്ഞു സുന്ദരിയാകാനും തോന്നുന്ന പോലുള്ള ആഭരണങ്ങള്‍. മനുഷ്യകരങ്ങള്‍കൊണ്ടു തീര്‍ത്ത തികച്ചും പ്രകൃതിദത്തമായ ആഭരണങ്ങളെന്നതാണ്‌ ഇവയുടെ പ്രത്യേകത. പലവിധ രൂപത്തിലും നിറത്തിലുമുള്ള കായ്‌കളും കല്ലുകളുമാണ്‌ ഇവിടെ ആരെയും ആകര്‍ഷിച്ചുപോകുന്ന മാലകളും വളകളും കമ്മലുകളും കൈച്ചെയിനുകളുമായി മാറിയിരിക്കുന്നത്‌.

രുദ്രാക്ഷമാലകള്‍ പലരും കണ്ടിട്ടുണ്ടാവും. എന്നാല്‍, ചുവന്നു തുടുത്ത മഞ്ചാടിക്കുരുവും കാനവാഴയുടെ കറുത്തുരുണ്ട കായ്‌കളും സോപ്പിന്‍കായും നെല്‍മണികളും അതിമനോഹരമായ ആഭരണങ്ങളായി രൂപപ്പെടുത്താമെന്നത്‌ പലര്‍ക്കും പുതിയ അറിവാകും. അതുകൊണ്ടുതന്നെ കാണുന്ന ആര്‍ക്കും ഇത്‌ സ്വന്തമാക്കാന്‍ തോന്നും. കല്യാണത്തിനും വിശേഷാവസരങ്ങളിലും ഇത്തരം ആഭരണങ്ങള്‍ അണിയുന്നത്‌ ഫാഷനായി വരികയാണത്രേ. ആരുടെയും ശ്രദ്ധ പെട്ടെന്നു പിടിച്ചു പറ്റാം എന്നതാണ്‌ ഒരു കാര്യം. കണ്ടാല്‍ ഇങ്ങനെയും ആഭരണങ്ങളോ എന്നു കാണുന്നവര്‍ അത്ഭുതപ്പെടും. മോഡേണ്‍, എത്‌നിക്‌ വസ്‌ത്രങ്ങള്‍ക്കൊപ്പം ഇണങ്ങും. 

സ്വര്‍ണാഭരണങ്ങളെ വെല്ലുന്ന മിഴിവാണ്‌ ഓരോന്നിനും. മഞ്ചാടിക്കുരുവിന്‌ ഇത്ര ഭംഗിയോ എന്നു തോന്നിപ്പിക്കുന്നത്ര ചാരുതയോടെയാണ്‌ ചില ആഭരണങ്ങള്‍ തീര്‍ത്തിരിക്കുന്നത്‌. നെല്‍മണികള്‍ സൂക്ഷ്‌മതയോടെ ഒട്ടിച്ചുചേര്‍ത്ത്‌ അതിനു നടുവില്‍ മഞ്ചാടിക്കുരുവൊന്ന്‌ പിടിപ്പിച്ചെടുത്തപ്പോള്‍ അത്‌ ഒന്നാന്തരം കര്‍ണാഭരണമായി. ഈ ആശയം നേരത്തെ എന്തുകൊണ്ടുതോന്നിയില്ലെന്ന്‌ കാണുന്നവര്‍ അതിശയിക്കും. 

പ്രകൃതിയില്‍നിന്നു ലഭിക്കുന്നതു മാത്രം ചേര്‍ത്തുവച്ച്‌ കൃത്രിമത്വങ്ങളൊന്നുമില്ലാതെ കരവിരുതില്‍ തീര്‍ത്തവയാണ്‌ ഈ ആഭരണങ്ങള്‍. പത്തു രൂപ മുതല്‍ എഴുന്നൂറ്‌-എണ്ണൂറുരൂപ വരെ വില വരുന്ന ആഭരണങ്ങളുണ്ട്‌ ഈ ശേഖരത്തില്‍. പ്രകൃതിദത്ത വിഭവങ്ങള്‍ ഉപയോഗിച്ചിരിക്കുന്നതിനാല്‍ അലര്‍ജിയോ മററ്‌ പ്രശ്‌നങ്ങളും ഉണ്ടാകില്ല എന്നതാണ്‌ പ്രത്യേകത.

തമിഴ്‌നാട്‌ സ്വദേശിയായ എന്‍ജിനീയര്‍ ബാലമുരളിയുടെ നേതൃത്വത്തില്‍ ഒരു സംഘം വനിതകളുടെ കരവിരുതിലാണ്‌ ഈ ആഭരണങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നത്‌. മുരളിയുടെ അച്ഛന്‍ നട്ടുപിടിപ്പിച്ച ആയുര്‍വേദകൃഷിത്തോട്ടത്തില്‍ നിന്നാണ്‌ ഇതിനാവശ്യമായ അസംസ്‌കൃത വസ്‌തുക്കളില്‍ ഭൂരിഭാഗവും ശേഖരിക്കുന്നത്‌. പ്രകൃതിയില്‍നിന്നുള്ള ആഭരണങ്ങളായതിനാലും വീട്ടമ്മമാര്‍ക്കും കോളജ്‌ വിദ്യാര്‍ത്ഥിനികള്‍ക്കുമെല്ലാം ഏറെ പ്രിയമാണ്‌. സ്‌ത്രീകള്‍ക്ക്‌ അങ്ങേയറ്റം പരിഗണന നല്‌കുന്ന തൊഴിലിടത്തില്‍, ജീവനക്കാരെ ഉടമകളാക്കി മാറ്റുന്നരീതിയിലാണ്‌ ഈ പ്രകൃതിദത്ത ആഭരണശാലയുടെ പ്രവര്‍ത്തനം. 

ഈ ആഭരണങ്ങള്‍ ഇപ്പോള്‍ കൊറിയര്‍ വഴി വാങ്ങാം. 350 രൂപയ്‌ക്കുമേലുള്ള ഓര്‍ഡറുകള്‍ക്ക്‌ കൊറിയര്‍ ചാര്‍ജ്‌ സൗജന്യമാണ്‌. ഇതൊടൊപ്പം കൊടുത്തിരിക്കുന്ന ആഭരണങ്ങളുടെ വിലയും വിശദവിവരങ്ങളും അറിയാന്‍ wordsanddeeds@gmail.com എന്ന വിലാസത്തിലേയ്‌ക്ക്‌ ഇ-മെയില്‍ അയയ്‌ക്കുക.