Breaking News

Trending right now:
Description
 
Nov 03, 2015

ഇലക്ഷന്‍ ചൂടുപിടിപ്പിക്കാന്‍ ചുംബന സമരനായിക ബിജെപി സ്ഥാനാര്‍ത്ഥി

image

കൊച്ചി; ബിജെപിക്ക്‌ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആളെ കിട്ടിയില്ലെന്ന്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ പറയുമ്പോള്‍ അണികള്‍ ചൊടിക്കുമെങ്കിലും സത്യം അറിയണമെങ്കില്‍ തിരഞ്ഞെടപ്പു ഗോദയില്‍ ഇറങ്ങി പരിശോധിക്കണം. ചുംബനമെന്നു കേട്ടാല്‍ ഹാലിളെകുന്ന ബിജെപിക്കാര്‍ തങ്ങളും പുരോഗമനവാദികളെന്നു തെളിയിക്കാനോ അതോ ആളെ കിട്ടാഞ്ഞിട്ടോ ചുംബന സമര നായികയെ തന്നെ ഇലക്ഷനു അവരുടെ സ്ഥാനാര്‍ത്ഥിയാക്കി കളഞ്ഞു.
ചുംബന സമരം കൊണ്ട്‌ കേരളത്തിലെ സദാചാരക്കാരെ വിറപ്പിച്ച കിസ്‌ ഓഫ്‌ ലവ്വിലെ സമര നായിക ഹെന്ന മരിയ കെന്നഡിയാണ്‌ എറണാകുളം കളമശേരി 23-ാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥി. 
എന്തായാലും സമരത്തില്‍ വീര നായികയായി നിന്നു സമരത്തെ നയിച്ച നേതാക്കന്മാര്‍ക്ക്‌ ബിജെപിക്കാരുടെ പക്കല്‍ നിന്നും ചുട്ട അടി വാങ്ങിത്തന്നിട്ട്‌ അവരുടെ തന്നെ സ്ഥാനാര്‍ത്ഥിയായതില്‍ ഹെന്ന മരിയ കെന്നഡിക്ക്‌ നേരെ വിമര്‍ശനം ഫെയ്‌സ്‌ബുക്കിലും ശക്തമാകുകയാണ്‌.