Breaking News

Trending right now:
Description
 
Nov 03, 2015

റോബോട്ട്‌ പ്രധാന നടിയായി അഭിനയിക്കുന്ന സായനോര പ്രദര്‍ശനത്തിന്‌ ഒരുങ്ങുന്നു

image മനുഷ്യകഥാപാത്രത്തെ റോബോട്ട്‌ അവതരിപ്പിക്കുന്ന ജപ്പാനീസ്‌ സിനിമ സായനോര പ്രദര്‍ശനത്തിന്‌ ഒരുങ്ങുന്നു. റോബോട്ട്‌ മനുഷ്യകഥാപാത്രമാകുന്ന ലോകത്തിലെ ആദ്യ സിനിമയാണിത്‌. റോബോട്ടാണ്‌ പ്രധാനനടി. ജെമിനോയിഡ്‌ എഫ്‌ എന്നപേരിലുള്ള ഈ ആന്‍ഡ്രോയ്‌ഡ്‌ നടിയെ ഒസാക സര്‍വകലാശാലയിലെ പ്രമുഖ ശാസ്‌ത്രജ്ഞന്‍ ഹിരോഷി ഇഷിഗുറൊയാണ്‌ രൂപ കല്‌പന ചെയ്‌തത്‌. ജപ്പാനിലെ ആണവദുന്തത്തിന്‌ ശേഷമുള്ള സംഭവങ്ങളാണ്‌ സിനിമയിലെ പ്രമേയം. ഇരുകാലുകളും തളര്‍ന്ന്‌ വീല്‍ചെയറില്‍ കഴിയുന്ന ലിയോണ എന്ന യുവതിയെയാണ്‌ ജെമിനോയിഡ്‌ എഫ്‌ അവതരിപ്പിക്കുന്നത്‌. കാഴ്‌ചയില്‍ സാധാരണ ജപ്പാനീസ്‌ യുവതിയാണ്‌ ജെമിനോയിഡ്‌. റബര്‍കൊണ്ടാണ്‌ ഈ റോബോട്ടിന്റെ ചര്‍മം നിര്‍മിച്ചിരിക്കുന്നത്‌. 72 ലക്ഷം രൂപ ചിലവുണ്ട്‌. വായുസമ്മര്‍ദ്ദത്തില്‍ പ്രവര്‍ത്തിക്കുന്ന ആക്‌ച്യുവേറ്ററുകള്‍ മുഖത്തിനും കൈകള്‍ക്കും സ്വാഭാവിക ചലനം പ്രദാനം ചെയ്യും. ലാപ്‌ ടോപ്പിലൂടെയാണ്‌ ഈ സുന്ദരിയെ നിയന്ത്രിക്കുന്നത്‌. കൊജി ഫുകാഡയാണ്‌ ച്‌ിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്‌. ജപ്പാനില്‍ ഈ ചിത്രം നവംബര്‍ അവസാനം പ്രദര്‍ശനത്തിന്‌ എത്തും.