Breaking News

Trending right now:
Description
 
Nov 03, 2015

ഹൃദയസമാധാനത്തിന്റെ ഗാനങ്ങളുമായി "സ്ലാമ അമക്കോണ്‍" ഉടന്‍ പുറത്തിറങ്ങുന്നു

image ശ്രദ്ധേയമായ ക്രിസ്‌തീയ ഭക്തിഗാനങ്ങളുടെ രചയിതാവായ ഫാ. ജോര്‍ജ്‌ കാരംവേലിലിന്റെ പുതിയ ഭക്തിഗാനശേഖരം ഉടന്‍ പുറത്തിറങ്ങുന്നു. ദൈവികസമാധാനത്തിന്റെ നിറവുമായി സമാധാനം നിങ്ങളോടുകൂടെ എന്നര്‍ത്ഥം വരുന്ന "സ്ലാമ അമക്കോണ്‍" എന്ന പേരില്‍ ഇരുപത്‌ ഗാനങ്ങളാണ്‌ പുതിയതായി അവതരിപ്പിക്കുന്നത്‌. 

"സൈന്യങ്ങളുടെ കര്‍ത്താവ്‌" എന്ന പേരില്‍ പുറത്തിറങ്ങിയ ഭക്തിഗാന സിഡിയുടെ സംഗീതസംവിധായകന്‍ ജിജി തോംസണാണ്‌ പുതിയ കാസറ്റിലെയും ഗാനങ്ങള്‍ക്ക്‌ സംഗീതം നല്‌കിയിരിക്കുന്നത്‌. 

ഹൃദയസമാധാനം നിറയ്‌ക്കുന്ന പുതുമയുളള ഗാനങ്ങളാണ്‌ പുതിയ സിഡിയിലെന്ന്‌ ഫാ. ജോര്‍ജ്‌ കാരംവേലില്‍ പറഞ്ഞു. ഈ ലോകത്തിന്റെ ചുറ്റുപാടുകളില്‍ പെട്ട്‌ നട്ടംതിരിയുന്ന മനുഷ്യര്‍ക്ക്‌ സ്വര്‍ഗസമാധാനം പകര്‍ന്നുനല്‌കുന്നതാണ്‌ ഇതിലെ ഓരോ ഗാനങ്ങളും. ഹൃദയങ്ങളെ വിശുദ്ധീകരിക്കുകയും ജീവിതത്തെ ധന്യമാക്കുകയും ചെയ്യുന്ന സമാധാന അനുഭവത്തിലേയ്‌ക്ക്‌ കൈപിടിച്ചു നടത്തുന്നതാകും പുതിയ സിഡി. കൂടുതല്‍ വിവരങ്ങള്‍ക്ക്‌:gigiglen@gmail.com