Nov 02, 2015
ലൈംഗിക രോഗങ്ങള്‍ ബാധിച്ചവര്‍ 20 ലക്ഷത്തിലേറെ; രോഗം പകരുന്നത് മധ്യവയസ്കരിലൂടെ
എച്ച്ഐവി ഉള്‍പ്പെടെയുള്ള ലൈംഗിക രോഗങ്ങള്‍ വേഗത്തില്‍ പകരുന്നതു
മധ്യവയസ്കരിലൂടെയെന്നു പഠനം. ഇന്ത്യന്‍ പബ്ളിക് ഹെല്‍ത്ത് ജേര്‍ണല്‍
പുറത്തുവിട്ട റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലൈംഗികരോഗങ്ങള്‍
നിയന്ത്രിക്കാന്‍ രൂപീകരിച്ച ദേശീയ പദ്ധതിയുടെ ഉപദേഷ്ടാവ് ഡോ. നരേഷ്
പുരോഹിതാണ് ഈ വിശകലനം നടത്തിയത്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ലൈംഗിക
ബന്ധത്തില്‍ക്കൂടി പകരുന്ന രോഗങ്ങള്‍ ബാധിച്ച 45 വയസില്‍ കൂടുതല്‍
പ്രായമായവരുടെ എണ്ണം രാജ്യത്ത് ഇരട്ടിയായി. ലൈംഗിക ബന്ധത്തില്‍ക്കൂടി
പകരുന്ന രോഗങ്ങള്‍ ബാധിച്ചവരുടെ എണ്ണം രാജ്യത്തു 2003ല്‍ 20
ലക്ഷമായിരുന്നത് 2013ല്‍ 43 ലക്ഷമായി വര്‍ദ്ധിച്ചു.ലൈംഗിക രോഗങ്ങള്‍
കൂടുതലും പകരുന്നത് 55നും 60നും ഇടയില്‍ പ്രായമുള്ളവരില്ക്കൂടിയാണെന്ന്
അമേരിക്കന്‍ രോഗപ്രതിരോധ നിയന്ത്രണകേന്ദ്രം കണ്ടെത്തിയിരുന്നു. സിഫിലിസ്
പോലുള്ള രോഗങ്ങള്‍ തുടക്കത്തിലേ കണ്ടെത്തി ചികിത്സ നല്കിയാല്
പൂര്ണഭേദമാക്കാവുന്നതാണ്.