Breaking News

Trending right now:
Description
 
Nov 02, 2015

സാനിയ-ഹിന്‍ജിസ്‌ സഖ്യം ഒമ്പതാം കിരീടവും ചൂടി

image ഡബ്ല്യുടിഎ ഫൈനല്‍സ്‌ ഡബിള്‍സില്‍ ഇന്ത്യന്‍ ടെന്നീസ്‌ താരം സാനിയ മിര്‍സ-സ്വിസ്‌ താരം മാര്‍ട്ടിന ഹിന്‍ജിസ്‌ സഖ്യത്തിന്‌ കിരീടം. ഈ സീസണില്‍ ലോക ഒന്നാം നമ്പര്‍ സഖ്യത്തിന്റെ ഒന്‍പതാം കിരീടമാണിത്‌. ഫൈനലില്‍ സ്‌പെയിനിന്റെ ഗബ്രിനെ മുരുഗസെ-കാര്‍ലാ സുവാരസ്‌ സഖ്യത്തെ 6-0, 6-3നാണ്‌ കീഴടക്കിയത്‌. സീസണിലെ അവസാന ടൂര്‍ണമെന്റാണിത്‌. ഇന്ത്യന്‍ വെല്‍സ്‌, മയാമി, ചാള്‍സ്‌ടണ്‍, വിമ്പിള്‍ഡണ്‍, യുഎസ്‌ ഓപ്പണ്‍, ഗ്വാങ്‌ചൗ, വുഹാന്‍, ബെയ്‌ജിങ്‌ കിരീടങ്ങളാണ്‌ ഇതിനു മുമ്പ്‌ നേടിയത്‌. സാനിയ സഖ്യം കളിച്ചതില്‍ വച്ചേറ്റവും അനായാസ ഫൈനലിനാണ്‌ സിംഗപ്പൂര്‍ വേദിയായത്‌. കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ പോലും സ്‌പാനിഷ്‌ ജോടിക്കായില്ല. ശക്തമായ സര്‍വുകളുമായി സാനിയയും ഹിംഗിസും കത്തിക്കയറിയപ്പോള്‍ 6-0ത്തിനു ആദ്യ സെറ്റ്‌ സ്വന്തമാക്കി. രണ്ടാ സെറ്റില്‍ മാത്രമാണ്‌ മുരുഗസെയ്‌ക്കും കൂട്ടുകാരിക്കും ചെറിയ ചലനമെങ്കിലും സൃഷ്ടിക്കാനായത്‌.