Breaking News

Trending right now:
Description
 
Nov 01, 2015

കാഫ്‌റ്റ്‌ഡ്‌ ഇന്‍ ഇന്ത്യ സ്റ്റോറുമായി ആമസോണ്‍ ഇന്ത്യ

image ആമസോണ്‍ ഇന്ത്യ ഫാഷന്‍ വീക്കിന്റെ ഭാഗമായി ക്രാഫറ്റഡ്‌ ഇന്‍ ഇന്ത്യ സ്റ്റോറുമായി ആമസോണ്‍ ഇന്ത്യ. പതിനൊന്ന്‌ വ്യത്യസ്‌ത ദേശങ്ങളില്‍ നിന്ന്‌ 35,000 ത്തില്‍ പരം ഉല്‍പന്നങ്ങളാണ്‌ ആമസോണ്‍ ഇന്ത്യ, ഫാഷന്‍ വീക്ക്‌ പേജിലൂടെ സ്റ്റോറില്‍ ലഭ്യമാക്കുന്നത്‌. ഇന്ത്യ ഒട്ടാകെയുള്ള നെയ്‌ത്തുകാരുടെയും, കരകൗശല വിദഗ്‌ദ്ധരുടെയും തനതായ ഉല്‍പന്നങ്ങള്‍ ഉപയോക്താക്കള്‍ക്ക്‌ ന്യായമായ വിലയില്‍ ക്രാഫ്‌റ്റ്‌ഡ്‌ ഇന്‍ ഇന്ത്യ സ്റ്റോറില്‍ നിന്ന്‌ ലഭിക്കും.

സാരികള്‍, ഷൂസുകള്‍, ഹാന്‍ഡ്‌ബാഗുകള്‍, ആഭരണങ്ങള്‍ തുടങ്ങി നിരവധി ഉല്‍പന്നങ്ങളാണ്‌ ക്രാഫ്‌റ്റ്‌ഡ്‌ ഇന്‍ ഇന്ത്യ സ്റ്റോറിലൂടെ ആമസോണ്‍ ഒരുക്കുന്നത്‌. ബനാറസി സാരികള്‍, ലക്ക്‌നൗവില്‍ നിന്നുള്ള ചിക്കന്‍കാരി എംബ്രോയ്‌ഡറി, രാജസ്ഥാനി ദുപ്പട്ടകള്‍, കാഞ്ചീപുരം പട്ട്‌, കോലാപൂരി ചെരുപ്പുകള്‍, ടെംപിള്‍ ജ്വല്ലറി, ഹൈദരബാദി പേളുകള്‍, മീനാകാരി, കുന്ദന്‍ ഉല്‍പന്നങ്ങള്‍ തുടങ്ങി ഇന്ത്യയുടെ പാരമ്പര്യം എടുത്തു കാട്ടുന്ന വിവിധങ്ങളായ ഉല്‍പന്നങ്ങള്‍ ഉപയോക്താക്കള്‍ക്ക്‌ ഓണ്‍ലൈനായി ഇഷ്ട്‌ാനുസരണം തിരഞ്ഞെടുക്കാവുന്നതാണ്‌.