Breaking News

Trending right now:
Description
 
Nov 01, 2015

പടമായ വീട്ടുകാരന്റെ വോട്ടു തേടി സ്ഥാനാര്‍ത്ഥി

പ്രസാദ്‌ ടി ശിവ
image ഇലക്ഷനായാല്‍ സ്ഥാനാര്‍ത്ഥിയുടെ ചിരി കണ്ടാല്‍ ആരും മയങ്ങും. ഇവര്‍ എന്തേ ഇത്രനാളും ഇതുവഴി വന്നില്ല എന്നു പോലും നമ്മള്‍ ചിന്തിച്ചുപോകും. എന്നാല്‍ ചില സ്ഥാനാര്‍ത്ഥികള്‍ക്ക്‌ പറ്റുന്ന ചില അമളികള്‍ കാണുമ്പോഴാണ്‌ ഇവരുടെ ജനകീയ ഇടപെടലുകള്‍ നമുക്ക്‌ മനസിലാകുക.
ഈ ഇലക്ഷനില്‍ നടന്ന ഒരു സംഭവമാണിത്‌. പ്രമുഖ പാര്‍ട്ടിയുടെ പ്രമുഖ സ്ഥാനാര്‍ത്ഥി, അറിയപ്പെടുന്ന പ്രാസംഗികകൂടിയായ വനിത നേതാവ്‌ മത്സരിക്കുന്ന വാര്‍ഡില്‍ നേതാവും കൂട്ടരും വീടു വീടാന്തരം കയറി ഇറങ്ങുന്നു. നേതാവിന്റെ വീടിന്റെ 100 മീറ്റര്‍ മാത്രമകലെയുള്ള വീട്ടില്‍ നേതാവും അണികളുമെത്തുന്നു.
സ്ഥാനാര്‍ത്ഥി നേതാവിനെ കണ്ട്‌ വീട്ടിലെ അമ്മയും മകനും മരുമകളും ഇറങ്ങി വന്നു. വോട്ടഭ്യര്‍ത്ഥിച്ചതിനു ശേഷം സ്ഥാനാര്‍ത്ഥി നേതാവ്‌ അമ്മയോടു ചോദിച്ചു " ചേട്ടനെവിടെ? " " എന്താ ഇറങ്ങി വരാത്തത്‌" ചേട്ടന്റെ വോട്ടു കൂടി ഉറപ്പിക്കാനായി സ്ഥാനാര്‍ത്ഥി സ്‌നേഹത്തോടെ ചോദിച്ചു. ചേട്ടന്‍ മുകളില ഇറങ്ങി വരുല്ല എന്നു അമ്മ മറുപടി പറഞ്ഞു.
നേതാവ്‌ രണ്ടാം നിലയിലേയ്‌ക്ക്‌ നോക്കി ആകാംഷയോടെ ചോദിച്ചു "അതെന്താ...? "
മകന്‍ അല്‍പം പരുഷമായി മറുപടി പറഞ്ഞു. "അപ്പന്‍ പടത്തിലാ, ഇറങ്ങി വരൂല്ല, മരിച്ചിട്ടൊരു വര്‍ഷമായി." 

എന്തായാലും ആ വീട്ടിലെ മൂന്നോട്ടിന്റെയും കാര്യത്തില്‍ ഒരു തീരുമാനമായി.