Breaking News

Trending right now:
Description
 
Nov 01, 2015

മദ്യപാനം ലൈംഗീക മരവിപ്പിന്‌ കാരണമാകും

image ആരോഗ്യകരമായ ലൈംഗീക ജീവിതം ആഗ്രഹിക്കുന്നവര്‍ ഭക്ഷണകാര്യം ഉള്‍പ്പെടെ നിരവധികാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നു പഠനം. ഇക്കാര്യത്തില്‍ മദ്യം തീര്‍ച്ചയായും ഒഴിവാക്കേണ്ടതുണ്ട്‌. മദ്യപിച്ചാല്‍ ലൈംഗീക ജീവിതം കൂടുതല്‍ സുന്ദരമാകുമെന്നാണ്‌ പൊതുവെയുള്ള ധാരണ. എന്നാല്‍ ഇത്‌ തീര്‍ത്തും തെറ്റിദ്ധാരണയാണ്‌. മദ്യപാനം ലൈംഗീക മരവിപ്പിലേക്ക്‌ മാത്രമാണ്‌ ആളുകളെ എത്തിക്കുക. മധുരം ഏറെയുള്ള ഭക്ഷണങ്ങളും ഒഴിവാക്കണം. മധുരം നിറഞ്ഞ ഭക്ഷണങ്ങളില്‍ അടങ്ങിയിരിക്കുന്ന ഫാറ്റ്‌ ശരീരത്തില്‍ ഒക്‌സിജന്റെ സ്വഭാവികമായ ഒഴുക്കിനെ തടസപ്പെടുത്തും. ഇത്‌ ലൈംഗീകതയില്‍ വിരക്തി സൃഷ്‌ടിക്കുവാന്‍ കാരണമാകും. മാര്‍ക്കറ്റില്‍ കിട്ടുന്ന പാല്‍ ഉല്‍പ്പനങ്ങളും അമിതമായി ഉപയോഗിക്കുന്നത്‌ ഒഴിവാക്കണം. ഫാറ്റ്‌ നിറഞ്ഞ ഇത്തരം ഉല്‍പ്പനങ്ങള്‍ അമിതമായി ഉപയോഗിച്ചാല്‍ ലൈംഗീകതയെ ഉണര്‍ത്തുന്ന ഹോര്‍മോണുകളെ തടയും. കാപ്പിയുടെ ഉപയോഗവും ജീവിതത്തെ ബാധിക്കുന്നതാണ്‌. ലൈംഗീകതയെ ഉത്തേജിപ്പിക്കുന്ന ഹോര്‍മോണുകളെ നിര്‍ജീവമാക്കുന്നതാണ്‌ കാപ്പി. അതുകൊണ്ടു തന്നെ കാപ്പിയുടെ ഉപയോഗം ജീവിതത്തില്‍ നിരാശ പടര്‍ത്തുക തന്നെ ചെയ്യും. കാപ്പിക്ക്‌ പകരം ജ്യൂസുകള്‍ ധാരാളമായി ഉപയോഗിക്കുന്നത്‌ ലൈംഗീക ആരോഗ്യത്തിന്‌ നല്ലതാണ്‌. അതുപോലെ തന്നെ പഴവര്‍ഗങ്ങളുടെ ഉപയോഗവും വര്‍ദ്ധിപ്പിക്കണം. മാമ്പഴവും, ഏത്തപ്പഴവും ലൈംഗീക ആരോഗ്യത്തിന്‌ നല്ലതാണ്‌. ആഹാര ശീലങ്ങളിലെ മാറ്റങ്ങള്‍ നിങ്ങളുടെ ദാമ്പത്യ ജീവിതത്തെ ഏറെ സ്വാധീനിക്കുക തന്നെ ചെയ്യും.