Breaking News

Trending right now:
Description
 
Oct 31, 2015

പുസ്തകങ്ങള്‍ പ്രകാശിപ്പിച്ചു

image ആലപ്പുഴ: ഫാ. സേവാനന്ദ് മേലൂക്കുന്നേല്‍ എസ്.ജെ എഴുതിയ ഇംഗ്ലീഷിലുള്ള ഗൃഹവൈദ്യ പുസ്തകമായ 'ഹോം റെമഡീസ്' മൂന്നാം പതിപ്പും എസ്.ബേബി എഴുതിയ ഓര്‍മ്മക്കുറിപ്പുകള്‍ 'ഞാനൊന്നുമല്ല, എനിക്കൊന്നുമില്ല' രണ്ടാം പതിപ്പും പ്രകാശനം ചെയ്തു.

ചെക്കിടിക്കാട് തെക്കേത്തലയ്ക്കല്‍ കരിക്കംപള്ളില്‍ കുടുംബ മീറ്റിംഗ് ഹാളില്‍ നടന്ന സമ്മേളനത്തില്‍ കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ കുടുംബയോഗം പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ പ്രകാശനം നിര്‍വഹിച്ചു.

 പ്രമുഖ ജൈവ കര്‍ഷകന്‍ ജേക്കബ് സെബാസ്റ്റ്യന്‍ ഇലഞ്ഞിപ്പറമ്പില്‍ ഏറ്റുവാങ്ങി. സജി കരിക്കംപള്ളില്‍ പുസ്തകങ്ങള്‍ പരിചയപ്പെടുത്തി.

 മികച്ച പുസ്തകങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കുടുംബ പദ്ധതിയുടെ ഭാഗമായാണിത്.ടി.ജെ.വര്‍ക്കി, ജേക്കബ് ചാക്കോ, ഫാ. ടോണി കാട്ടാമ്പള്ളി, തോമസ് ജോസഫ് ഇലഞ്ഞിപ്പറമ്പില്‍, തങ്കമ്മ ജോസഫ്, ജോസ് വാച്ചാലില്‍, ജോജി ചിറയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.