Breaking News

Trending right now:
Description
 
Oct 31, 2015

മലയാളം സ്റ്റിക്കറുകളുമായി വൈബര്‍

image കൊച്ചി: പ്രമുഖ ഇന്റര്‍നെറ്റ്‌ മെസേജിംഗ്‌ ആപ്പായ വൈബറിന്റെ ആദ്യ മലയാള സ്റ്റിക്കര്‍ പാക്ക്‌ 'ലൗ ഇന്‍ കേരള'പുറത്തിറങ്ങി. കേരളത്തിലെ വൈബര്‍ ഉപയോക്താക്കളെ ലക്ഷ്യം വച്ച്‌ അവതരിപ്പിക്കുന്ന ഈ സ്റ്റിക്കറുകള്‍ മാതൃഭാഷയില്‍ ആശയവിനിമയം നടത്താന്‍ സഹായിക്കുന്നു.

യുവാക്കള്‍ കൂടുതലായി ഉപയോഗിക്കുന്ന 'എവിടെയാ', 'വാ പോകാം', 'പോവല്ലേ' തുടങ്ങി സന്ദര്‍ഭോചിതമായി ആശയങ്ങള്‍ വ്യക്തമായി പങ്കുവയ്‌ക്കാന്‍ സഹായിക്കുന്ന പേഴ്‌സണലൈസ്‌ഡ്‌ സ്റ്റിക്കറുകളാണ്‌ വൈബര്‍ കേരളത്തിലെ ഉപയോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്‌. 

ആകര്‍ഷകമായ ഡിസൈനുകളില്‍ വ്യത്യസ്‌തമായ സ്റ്റിക്കറുകളാണ്‌ വൈബര്‍ സ്റ്റിക്കര്‍ പാക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. വൈബറിന്റെ 'ലൗ ഇന്‍ കേരള' സ്റ്റിക്കര്‍ പാക്ക്‌ എല്ലാ മൊബൈല്‍ പ്ലാറ്റ്‌ഫോമുകളിലും സൗജന്യമായി ലഭ്യമാണ്‌.