Breaking News

Trending right now:
Description
 
Oct 31, 2015

നടി കസ്‌തൂരി ഫോട്ടോ ആല്‍ബത്തില്‍ അര്‍ധനഗ്നയായി

image പ്രശസ്‌ത ഫോട്ടോഗ്രാഫര്‍ ജെയ്‌ഡ്‌ ബേള്‍ തയാറാക്കിയ ഫോട്ടോ ആല്‍ബത്തില്‍ പഴയകാല തെന്നിന്ത്യന്‍ നടി കസ്‌തൂരി അര്‍ധനഗ്നയായി ഫോട്ടോയ്‌ക്ക്‌ പോസ്‌ ചെയ്‌ത്‌ ചിത്രം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു. സ്വന്തം കുഞ്ഞിനെയും എടുത്തുകൊണ്ടുനില്‍ക്കുന്ന ചിത്രം ഒരുവര്‍ഷം മുമ്‌പാണ്‌ എടുത്തത്‌. അസുഖങ്ങള്‍, മാതൃത്വം, ഭാരക്കുറവ്‌ തുടങ്ങിയ പത്തോളം വിഷയത്തിലെടുത്ത ചിത്രങ്ങളും ആലബത്തിലുണ്ട്‌. ലോകമെങ്ങുമുള്ള സെലിബ്രിറ്റികളായ 80 അമ്മമാരുടെ ചിത്രപരമ്പരയില്‍ ഗര്‍ഭധാരണത്തിന്‌ മുമ്പും അതിനുശേഷവും ഉള്ള സ്‌ത്രീകളുടെ ശരീരം വിഷയമാക്കുകയായിരുന്നു. എ ബ്യൂട്ടിഫുള്‍ ബോഡി പ്രൊജക്ട്‌: ദി ബോഡി ഓഫ്‌ മദേഴ്‌സ്‌ എന്ന വിഷയത്തെ ആസ്‌പദമാക്കിയാണ്‌ ആല്‍ബം തയാറാക്കിയിരിക്കുന്നത്‌. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ഡോ.രവികുമാറാണ്‌ കസ്‌തൂരിയുടെ ഭര്‍ത്താവ്‌. അരിസോണയിലാണ്‌ ഇപ്പോള്‍ താമസിക്കുന്നത്‌. തെലുങ്ക്‌, മലയാളം, കന്നഡ ഭാഷകളിലെ സിനിമകളില്‍ കസ്‌തരി അഭിനയിച്ചിട്ടുണ്ട്‌. 1989-ല്‍ മിസ്‌ മദ്രാസ്‌ എന്ന ചിത്രത്തിലൂടെയാണ്‌ സിനിമയില്‍ എത്തിയത്‌.