Breaking News

Trending right now:
Description
 
Oct 30, 2015

ഫാ. പി. കെ മാത്യൂസ്‌ പാറക്കൽ അന്തരിച്ചു

image മലങ്കര ഓര്‍ത്തഡോക്‍സ്‌ സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ പ്രമുഖ വൈദികനും, കോട്ടയം മീനടം പരേതനായ കുറിയാക്കോസ് പാറക്കൽ കോർ-എപ്പിസ്കോപ്പയുടെ മകനും, കാനഡായിലെ ടോറോന്റൊയിലെ പ്രമുഖ സാമൂഹ്യ, സാംസ്‌കാരിക, ആത്മീയ നേതാവുമായിരുന്ന ഫാ. ഡോ. പി. കെ മാത്യൂസ്‌ പാറക്കൽ (78)  അന്തരിച്ചു.

വെണ്മണി കണ്ടല്ലൂർ കുടുംബാഗമായ പൊന്നമ്മ മാത്യൂസ്‌ ആണ് സഹധർമ്മിണി.

കേരള സർവകലാശാലയിൽ നിന്ന് ബി എയും, സെറാംബൂർ സർവകലാശാലയിൽ നിന്ന് ബി.ഡിയും എം.റ്റിയെച്ചും,ബെയ്റൂട്ടിൽ നിന്ന് എ.സ്റ്റി.എമ്മുംനേടി. 1968-ൽ ബസേലിയോസ് ഔഗേൻ ബാവയിൽ നിന്ന് വൈദീക പട്ടം സ്വീകരിച്ചു. മോണ്ട്രിയാൽ സർവകലാശാലയിൽ നിന്ന് ന്യൂടെസ്ടമെന്റ്റ്റിൽ ഡോക്ടറെറ്റ് നേടിയ ബഹു. മാത്യൂസ്‌ പാറക്കൽ അച്ഛൻ, അഡിസബാബ, നൈജീരിയ, എത്യോപ്യ, ലബനോണ്‍ എന്നിവിടങ്ങളിൽ പുതിയനിയമ അദ്യാപകനായി സേവനം അനുഷ്ട്ടിച്ചിട്ടുണ്ട്. 1972-ൽ കാനഡയിലേക്ക് കുടിയേറിയ അച്ഛൻ മോണ്ട്രിയാൽ, ഒട്ടോവാ, കിംഗ്‌സ്റ്റണ്‍, ടോറന്റോ എന്നിവിടങ്ങളിൽ വിവിധ ദേവാലയങ്ങളിൽ വൈദീകനായി ശുശ്രൂഷ അനുഷ്ട്ടിച്ചിടുണ്ട് .

സംസ്കാരം കാനഡയിലെ മോണ്ട്രിയായിൽ നടക്കും

മക്കൾ: ഡോ.അനു മാത്യൂസ്‌, രേണു മാത്യൂസ്‌ , സ്നേഹ സൂസൻ
മരുമക്കൾ: വർഗീസ്‌ എബ്രഹാം, ബിജോയ്‌ ഫിലിപ്പ്, സഞ്ജയ് എബ്രഹാം മാർക്കോസ്
കൊച്ചുമക്കൾ: അമ്മു , അന്ന, അനീക്ക,തരുണ്‍, ജോഷ്വ, നാഥാൻ

കൂടുതൽ വിവരങ്ങൾക്ക്

ഫാ. അനൂപ്‌ തോമസ്‌: 1-234-567-890
റോയ് ജോർജ് : 647-274-9478