Breaking News

Trending right now:
Description
 
Oct 29, 2015

മാരുതിയുടെ ബലേനോ കൊച്ചിയില്‍ പുറത്തിറക്കി

image മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്‌ബാക്ക്‌ വാഹനമായ ബലേനോ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കി. പെട്രോള്‍, ഡീസല്‍ വേരിയന്റുകളില്‍ ബലേനോ ലഭ്യമാണ്‌. പെട്രോള്‍ വിഭാഗത്തില്‍ 21.4 കിലോമീറ്ററും ഡീസല്‍ വിഭാഗത്തില്‍ 27.39 കിലോമീര്‍ ഇന്ധന ക്ഷമതയുമാണ്‌ നിര്‍മാതാക്കള്‍ വാഗ്‌ദാനം ചെയ്യുന്നത്‌. സുരക്ഷയ്‌ക്കായി എബിഎസ്‌ ആന്‍ഡ്‌ ഇബിഡി ഫ്രണ്ട്‌ ഡിസ്‌ക്‌ ബ്രേക്ക്‌, ഡ്യുവല്‍ എയര്‍ ബാഗ്‌ എന്നിവയും വാഹനത്തിന്‌ നല്‍കിയിരിക്കുന്നു. ലാമ്പിനൊപ്പം ഡ്രൈവര്‍ സീറ്റ്‌ ബെല്‍റ്റ്‌ റിമൈന്‍ഡര്‍ ബസറും കാമറയ്‌ക്കൊപ്പം റിയര്‍ പാര്‍ക്കിംഗ്‌ സെന്‍സറുകളും വാഹനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഓട്ടം ഓറഞ്ച്‌, റേ ബ്ലൂ, പേള്‍ ആര്‍ടിക്‌ വൈറ്റ്‌, ഗ്രാനൈറ്റ്‌ ഗ്രേ, ഫയര്‍ റെഡ്‌, പ്രീമിയം അര്‍ബന്‍ ബ്ലൂ, മെറ്റാലിക്‌ പ്രീമിയം സില്‍വര്‍ എന്നീ നിറങ്ങളില്‍ വാഹനം ലഭ്യമാണ്‌. വിവിടി പെട്രോള്‍ വേര്‍ഷന്റെ വില: സിഗ്മ-5,21,797 ലക്ഷം, ഡെല്‍റ്റ- 5,95,077 ലക്ഷം, സെറ്റ-6,56,144 ലക്ഷം, ആല്‍ഫ-7,27,388 ലക്ഷം, സിവിടി-7,01,944 ലക്ഷവും ഡിഡിഐഎസ്‌ 190 ഡീസല്‍ വേര്‍ഷന്‌ സിഗ്മ-6,40,877 ലക്ഷം, ഡെല്‍റ്റ-7,07,033 ലക്ഷം, സെറ്റ-7,68,099 ലക്ഷം, ആല്‍ഫ-8,39,344 ലക്ഷം എന്നിങ്ങനെയാണ്‌.

3.9 മീറ്റര്‍ നീളവും 1.5 മീറ്റര്‍ ഉയരവുമാണ്‌ വാഹനത്തിനുള്ളത്‌. പ്രൊജക്ടര്‍ ഹെഡ്‌ലാംപ്‌, പ്രീമിയം എല്‍ഇഡി റിയര്‍ കോമ്പിനേഷന്‍ ലാമ്പ്‌സ്‌, ഏയ്‌റോഡൈനാമിക്‌ ഔട്ട്‌സൈഡ്‌ റിയര്‍ വ്യു മിററുകള്‍, ക്ലീനും ക്ലട്ടര്‍ ഫ്രീയുമായ ഡാഷ്‌ ബോര്‍ഡ്‌, ഓള്‍ഡ്‌ ബ്ലാക്‌ ഇന്റീരിയര്‍, മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ സ്‌പീഡോമീറ്റര്‍, ടച്ച്‌ സ്‌ക്രീന്‍ ഓഡിയോ തുടങ്ങിയവ മറ്റു പ്രത്യേകതകളാണ്‌. ആപ്പിള്‍ കാര്‍ പ്ലേ ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ബലേനോയ്‌ക്കുണ്ട്‌. സുസുക്കി മാര്‍ക്കറ്റിംഗ്‌ ജനറല്‍ മാനേജര്‍ വിനയ്‌ പന്താണ്‌ വാഹനം അവതരിപ്പിച്ചത്‌.