Breaking News

Trending right now:
Description
 
Oct 28, 2015

മലര്‍വാടി താരം ഭഗത്തിന്റെ അവസരങ്ങള്‍ക്ക്‌ യുവതാരം പാര വയ്‌ക്കന്നുവെന്നു വെളിപ്പെടുത്തല്‍

image

ഡേറ്റ്‌ നല്‍കി അഡ്വാന്‍സും വാങ്ങിയതിനു ശേഷം ലൊക്കേഷനിലേക്ക്‌ പോകാന്‍ തയാറെടുക്കുമ്പോഴാണ്‌ ഷൂട്ടിംഗ്‌ തുടങ്ങുന്നതിന്റെ തലേദിവസം സിനിമയില്‍ നിന്നു ഒഴിവാക്കിയിരിക്കുന്നുവെന്ന വാര്‍ത്ത ഭഗത്ത്‌ അറിയുന്നത്‌. മലര്‍വാടി ആര്‍ട്‌സ്‌ ക്ലബ്‌ എന്നി സിനിമയലൂടെ രംഗത്ത്‌ എത്തിയ ഭഗത്താണ്‌ തനിക്ക്‌ ലഭിച്ച പല അവസരവും ഒരു യുവതാരം തകര്‍ത്തതായി പറയുന്നത്‌.

മാനസികമായി തന്നെ തകര്‍ക്കുന്ന വില്ലനെ അവസാനം ഭഗത്ത്‌ കണ്ടെത്തി. 
ആത്മസുഹൃത്തും യുവനടനുമായ ഒരു വ്യക്തിയാണ്‌ തന്നോടു ഈ കൊടും ക്രൂരത ചെയ്യുന്നതെന്ന്‌ ഭഗത്തിന്‌ അവസാനം മനസിലായി. സിനിമ മംഗളത്തിന്‌ അനുവദിച്ച അഭിമുഖത്തിലാണ്‌ തന്നെ മാനസികമായി തകര്‍ക്കുന്ന വ്യക്തിയെക്കുറിച്ച്‌ ഭഗത്‌ മനസ്‌ തുറന്നത്‌. എന്നാല്‍ ആളെ തിരിച്ചറിയാതെ വിഷമിച്ച ഭഗത്തിന്റെ അഭിമുഖം പുറത്തുവന്നതോടെ യഥാര്‍ത്ഥ വില്ലന്‍ പുറത്തുവരുകയായിരുന്നു. 
താന്‍ ജേഷ്‌ഠനു തുല്യം സ്‌നേഹിക്കുന്നയാളാണ്‌ തനിക്ക്‌ പാര വച്ചിരുന്നതെന്ന്‌ അറിഞ്ഞപ്പോള്‍ ദുഃഖം തോന്നിയതായി താരം പറഞ്ഞു. എന്നാല്‍ യുവതാരത്തിന്റെ പേരു വെളിപ്പെടുത്താന്‍ ഭഗത്ത്‌ തയാറായില്ല.
യുവതാരം അജുവാണെന്നും നിവിന്‍ പോളിയാണെന്നും പറഞ്ഞും എഫ്‌ ബിയില്‍ ആളുകള്‍ രംഗത്ത്‌ എത്തിയതോടെ ഭഗത്തിന്റെ അഭിമുഖം വൈറലായി.