Breaking News

Trending right now:
Description
 
Oct 28, 2015

ആലപ്പുഴ വൈ.എം.സി.എ ടേബിള്‍ ടെന്നിസ് ടൂര്‍ണമെന്റ് വ്യാഴാഴ്ച ആരംഭിക്കും

image ആലപ്പുഴ: വൈ.എം.സി.എ സംഘടിപ്പിക്കുന്ന 59-ാമത് ഇ.ജോണ്‍ ഫിലിപ്പോസ് മെമ്മോറിയല്‍ ഓള്‍ കേരള ഓപ്പണ്‍ പ്രൈസ് മണി ടേബിള്‍ ടെന്നിസ് ടൂര്‍ണമെന്റ് 2015 ഒക്ടോബര്‍ 29 വ്യാഴാഴ്ച മുതല്‍ 31 ശനിയാഴ്ച വരെ വൈ.എം.സി.എ ഇന്‍ഡോര്‍ കോര്‍ട്ടില്‍ നടത്തും. കേരളത്തിലെ പ്രമുഖ റാങ്കിംഗ് ടൂര്‍ണമെന്റുകളില്‍ ഒന്നാണിത്.

29-ന് വൈകുന്നേരം 5.30-ന് ജോണ്‍സ് അംബ്രലാ എം.ഡി ഡോ.ഏബ്രഹാം തയ്യില്‍ ഉദ്ഘാടനം നിര്‍വഹിക്കും. 31-ന് വൈകുന്നേരം ഏഴിന് ജില്ലാ കളക്ടര്‍ എന്‍.പത്മകുമാര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. 

എല്ലാ ജില്ലകളില്‍ നിന്നുമായി ഏകദേശം 250 പേര്‍ വിവിധ ഇനങ്ങളില്‍ മത്സരിക്കും. വനിതകള്‍ക്ക് ജിബു ജേക്കബ് വര്‍ഗീസ് മെമ്മോറിയല്‍, ജൂണിയര്‍ ബോയ്‌സിന് ഡോ.ജേക്കബ് ജോണ്‍ പട്ടമുക്കില്‍ മെമ്മോറിയല്‍, യൂത്ത് ബോയ്‌സിന് എം.വി.ജോസഫ് മലയാംപുറം മെമ്മോറിയല്‍, യൂത്ത് ഗേള്‍സിന് തോമസ് ജോസഫ് ആന്‍ഡ് ആലപ്പാട്ട് ജോര്‍ജ് ജയിംസ് മെമ്മോറിയല്‍, ജൂണിയര്‍ ഗേള്‍സിന് പനയ്ക്കല്‍ ആന്റണി പീറ്റര്‍ ആന്‍ഡ് മേരി പീറ്റര്‍ മെമ്മോറിയല്‍ എന്നീ ട്രോഫികള്‍ സമ്മാനിക്കും.